ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ 4.3 കോടിയുടെ 12.33 കിലോ ഹൈഡ്രോ കഞ്ചാവ് പിടികൂടി. വിമാനത്താവളത്തിലെ പരിശോധനയില്‍ തായ്‌ലൻഡ്, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളില്‍നിന്നെത്തിയ എത്തിയ 3 യാത്രക്കാരില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.ബെംഗളൂരുവിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ബാഗുകളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെടുത്തത്. ഇവർക്കെതിരെ 3 കേസുകള്‍ റജിസ്റ്റർ ചെയ്തിട്ടുണ്ട്.