Home കർണാടക 7 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽപ്പന നടത്തി; മാതാപിതാക്കൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

7 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽപ്പന നടത്തി; മാതാപിതാക്കൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

by ടാർസ്യുസ്

ബെംഗളൂരു : 7 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽപ്പന നടത്തിയ മാതാപിതാക്കളും ഇടനിലക്കാരും ഉൾപ്പെടെ 5 പേർ അറസ്റ്റിലായി.കോലാർ ശ്രീനിവാസപുരയിലാണ് സംഭവം. മാതാപിതാക്കളായ നീതു, രാഘവേന്ദ്ര എന്നിവരെയും കുഞ്ഞിനെ വാങ്ങിയ മഞ്ചുള, കൃഷ്‌ണ ദമ്പതികളെയും ഇടനിലക്കാരനായ നാരായണസ്വാമിയെയുമാണ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്.ശ്രീനിവാസപുരയിൽ ഒരു കുട്ടിയെ വിറ്റതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നത്. കോലാർ സർക്കിൾ ഇൻസ്പെക്ടർ ശങ്കരാചറും സംഘവും വെങ്കിടേശ്വര ലേഔട്ടിലെത്തി നീതുവിനെയും രാഘവേന്ദ്രയെയും ചോദ്യം ചെയ്‌തപ്പോൾ ഇവർ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണു കുഞ്ഞിനെ വിറ്റതെന്നു മാതാപിതാക്കൾ പറഞ്ഞു. കുട്ടികളില്ലാത്ത മഞ്ജുളയ്ക്കും കൃഷ്ണയ്ക്കും കുഞ്ഞിനെ വിറ്റതായും ഇവർ സമ്മതിച്ചു. ശ്രീനിവാസപുര വെങ്കടേശ്വര ലേഒൗട്ടിൽ നിന്നു കുഞ്ഞിനെ പോലീസ് വീണ്ടെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group