ബെംഗളൂരു : ശിവമോഗയിൽ നാടൻതോക്കുകളും നാടൻവാളുകളും നിർമിച്ച് വിൽപ്പന നടത്തുന്ന വയോധികനെ ശിക്കാരിപുര ടൗൺ പോലീസ് അറസ്റ്റുചെയ്തു. ഭദ്രപുര നിവാസിയും ആശാരിപ്പ ണിക്കാരനുമായ ലക്ഷ്മണപ്പയെയാണ് (67) അറസ്റ്റുചെയ്തത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീടിനടുത്തുള്ള ഷെഡിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ നാടൻതോക്കുകളും നാടൻവാളുകളും കണ്ടെത്തി. 2019 -ലെ ആയുധ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
previous post