Home കർണാടക ബെംഗളൂരു മെട്രോ ടിക്കറ്റ് വില വര്‍ധനയില്‍ ‘താല്‍ക്കാലിക ആശ്വാസം’; ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നടപ്പാക്കില്ല

ബെംഗളൂരു മെട്രോ ടിക്കറ്റ് വില വര്‍ധനയില്‍ ‘താല്‍ക്കാലിക ആശ്വാസം’; ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നടപ്പാക്കില്ല

by ടാർസ്യുസ്

ബെംഗളൂരു: നമ്മ മെട്രോയില്‍ ഫെബ്രുവരി 9 മുതല്‍ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന വാർഷിക യാത്രാനിരക്ക് വർദ്ധനവ് താല്‍ക്കാലികമായി നിർത്തിവെച്ചു. ഫെബ്രുവരി 8-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ബോർഡ് പുനഃപരിശോധനയ്ക്ക് ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും ബിഎംആർസിഎല്‍ വ്യക്തമാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയാണ് തടഞ്ഞിരിക്കുന്നത്.നേരത്തെ ഫെബ്രുവരി 5-ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഫെബ്രുവരി 9 മുതല്‍ യാത്രാനിരക്ക് വർദ്ധിപ്പിക്കുന്നതായി ബിഎംആർസിഎല്‍ അറിയിച്ചിരുന്നു. വലിയ പ്രതിഷേധമാണ് ഈ തീരുമാനത്തിനെതിരെ ഉയർന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സർക്കാര്‍ കേന്ദ്രത്തെയും, ബിജെപി എംപിമാർ സംസ്ഥാനത്തെയും പഴി പറഞ്ഞു. കേന്ദ്ര സർക്കാർ നിയോഗി കമ്മറ്റിയാണ് നിരക്ക് നിശ്ചയിക്കുന്നത് എന്നായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാദം.പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ബിഎംആർസിഎല്‍ ഈ നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. യാത്രാനിരക്ക് വർദ്ധനവ് സംബന്ധിച്ച പുതുക്കിയ ചാർട്ടുകള്‍ വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് നീക്കം ചെയ്തതായും വിവരമുണ്ട്. ബെംഗളൂരു മെട്രോയുടെ യാത്രാനിരക്ക് രാജ്യത്ത് തന്നെ ഏറ്റവും ഉയർന്നതാണ്. കഴിഞ്ഞ വർഷം 71% വരെ വർദ്ധനവ് ഉണ്ടായിരുന്നു. ഫെബ്രുവരി 9 മുതല്‍ 5% കൂടി വർദ്ധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇദ്ദേഹം കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാല്‍ ഖട്ടാറുമായി സംസാരിച്ചാണ് യാത്രാനിരക്ക് വർദ്ധനവ് താല്‍ക്കാലികമായി നിർത്തിവെപ്പിച്ചതെന്നാണ് വിവരം. ബെംഗളൂരുവില്‍ ഇതിനകം തന്നെ രാജ്യത്ത് ഏറ്റവും ഉയർന്ന മെട്രോ നിരക്കുകളാണ് നിലവിലുള്ളതെന്നും വീണ്ടും ഒരു വർദ്ധനവ് ഉണ്ടായാല്‍ അത് പല യാത്രക്കാർക്കും താങ്ങാനാവില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു. കേന്ദ്രമന്ത്രി യാത്രാനിരക്ക് വർദ്ധനവ് താല്‍ക്കാലികമായി നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.ഇതിനിടെ കേന്ദ്രമന്ത്രിമാരായ മനോഹർ ലാല്‍ ഖട്ടാറും എച്ച്‌ ഡി കുമാരസ്വാമിയും യാത്രാനിരക്ക് വർദ്ധനവിൻ്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് ആരോപിച്ചിരുന്നു. അതെസമയം നിരക്ക് വർദ്ധനട നടപ്പാക്കരുതെന്ന് നിർദ്ദേശം നല്‍കിയത് മനോഹർ ലാല്‍ ഖട്ടാറാണെന്ന റിപ്പോർട്ടും വരുന്നുണ്ട്.യാത്രാനിരക്ക് നിശ്ചയിക്കുന്നത് സ്വതന്ത്ര യാത്രാനിരക്ക് നിശ്ചയകമ്മിറ്റിയാണെന്നും, അതിൻ്റെ ചെയർമാനെ കേന്ദ്രസർക്കാരാണ് നിയമിക്കുന്നതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞിരുന്നു. “യാത്രാനിരക്ക് നിശ്ചയിക്കുന്നതില്‍ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ല. യാത്രാനിരക്ക് നിശ്ചയകമ്മിറ്റിക്ക് കീഴിലാണ് ഇത് വരുന്നത്, അതിൻ്റെ ചെയർമാനെ കേന്ദ്രസർക്കാരാണ് നിയമിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group