ബെംഗളുരു: ബെംഗളുരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ നടക്കും. ബന്ധുക്കൾ വിദേശത്ത് നിന്ന് എത്താൻ വൈകുന്നതിനാലാണ് സംസ്കാരം നാളെത്തെക്ക് മാറ്റിയത്.ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള ‘നേച്ചർ’ കോൺഫിഡന്ററ് കാസ്കേഡിൽ നാളെരാവിലെ 7.30 മുതൽപൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാം ഗങ്ങൾ അറിയിച്ചു.റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അന്വേഷണ ഏജൻസിയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ഇന്ന് സി ജെ ബാബു ആരോപിച്ചു.
‘റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മർദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥർ ഓഫീസിലുണ്ടായിരുന്നു’ എന്നാണ് സി ജെ ബാബു ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.വെള്ളിയാഴ്ച വൈകീട്ടാണ് സി ജെ റോയ് ജീവനൊടുക്കുന്നത്. ആദായ വകുപ്പിൻ്റെ പരിശോധനയ്ക്കിടെ അതേകെട്ടിടത്തിൽ തന്നെയുള്ള ഓഫീസിലെത്തി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. നേരത്തെ നടത്തിയ പരിശോധനയുടെ ബാക്കി നടപടിക്കായിട്ടായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്.അതേസമയം, പോലീസ് കോൺഫിഡൻറ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെ ടുക്കുകയാണ്.ഹലസുരുവിലെ ഹോട്ടലി ലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.