ബെംഗളൂരു :കർണാടകയിലെ അനധികൃത അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പ്രത്യേകസംഘം രൂപവത്കരിക്കു മെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിയമസഭയിൽ അറിയിച്ചു. അനധികൃതബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും അവരെ നാടുകടത്തുന്നതിനുമാണ് ഈ സംഘമെന്നും മന്ത്രി അറിയിച്ചു.ബംഗ്ലാദേശിളെ കർണാടകയിലേക്ക് കൊണ്ടുവരുന്ന ഏജന്റുമാരെ കണ്ടെത്തി കേസെടുക്കും.മുൻപ് ചിക്കമഗളൂരുവിലെയും കുടകിലെയും ഫാമുകളിലും തോട്ടങ്ങളിലും ഇത്തരം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ സമാനമായ സംഘം സർക്കാർ രൂപവത്കരിച്ചിരുന്നു. 25 ലക്ഷത്തിലധികം ബംഗ്ലാദേശികൾ സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നും ഇത് സുരക്ഷാഭീഷണി ഉയർത്തുന്നുണ്ടെന്നുമുള്ള എം.ബി. പാട്ടീൽ എം.എൽ.എ-യുടെ ആരോപണം മന്ത്രി തള്ളി.സംസ്ഥാനത്ത് 370 അനധികൃത ബംഗ്ലാദേശികളെമാത്രമേതിരിച്ചറിഞ്ഞിട്ടുള്ളൂവന്നും അവരിൽ 213 പേരെ ഇതിനകം. നാടുകടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കൂടാതെ അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ സർക്കാർ
previous post