മൈസൂരു : മൈസൂരു റെയിൽ വേ മ്യൂസിയത്തിൽ സന്ദർശകരുടെ സൗകര്യാർഥം ഡിജിറ്റൽ പേമെന്റ് സൗകര്യം ഏർപ്പെടുത്തി.പ്രവേശന ടിക്കറ്റ് കൗണ്ടറിൽ ഇനി മുതൽ ഡിജിറ്റൽ പേയ്മെന്റ് വഴി പണമടയ്ക്കാം.സംസ്ഥാനത്തു പുറത്ത്നിന്ന് ഒട്ടേറെ പേരെത്തുന്ന മ്യൂസിയത്തിൽ ടിക്കറ്റ് കൗണ്ടറിൽ ഡിജി റ്റൽ പേമെന്റ് സൗകര്യം ഇല്ലാത്തത് സന്ദർശകൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഒട്ടേറെ പേർ ഈ വിഷയത്തിൽ പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് മ്യൂസിയത്തിൽ സൗകര്യം ഏർപ്പെടുത്താൻ റെയിൽവേ അധികൃതർ തീരുമാനിച്ചത്.