Home കർണാടക സർക്കാരിന്റെ പരസ്യത്തെച്ചൊല്ലി കർണാടക നിയമസഭയിൽ പ്രതിഷേധം, പ്രതിപക്ഷം സഭവിട്ടിറങ്ങി

സർക്കാരിന്റെ പരസ്യത്തെച്ചൊല്ലി കർണാടക നിയമസഭയിൽ പ്രതിഷേധം, പ്രതിപക്ഷം സഭവിട്ടിറങ്ങി

by ടാർസ്യുസ്

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെപരസ്യത്തെച്ചൊല്ലി കർണാടക നിയമസഭയിൽ വാക്കേറ്റവും പ്രതിഷേധവും. വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളായ ബിജെപി -ജനതാ ദൾ സെക്യുലർ അംഗങ്ങൾ സഭയിൽ നിന്ന് വിട്ടിറങ്ങി. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ – ഗ്രാമിൻ (വിബി-ജി-റാം ജി)പദ്ധതിയെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമ തൊഴിലുറപ്പ് പദ്ധതി യെയും താരതമ്യം ചെയ്തുള്ള പരസ്യമാണ് വിവാദമായത്.ഇത് സഭയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും ആർഡിപിആർ ഡിപാർട്ട് മെന്റിൽ നിന്നുള്ള ഇത്തരം പരസ്യം പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്ന പോലെയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തുടർന്നാണ് ബിജെപി അംഗങ്ങൾ സഭവിട്ടിറങ്ങിയത്.പരസ്യത്തിൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെയും ബിജെപി അംഗങ്ങൾ ശക്തമായി എതിർത്തു.

ഗാന്ധിയുടെ പേരും ചിത്രവും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ആരോപണം.അതേസമയം, സംസ്ഥാന സർക്കാർപരസ്യത്തെ ന്യായീകരിച്ചു.ഗ്രാമവികസന-പഞ്ചായത്തിരാജ് മന്ത്രിപ്രിയങ്ക് ഖാർഗെ വിശദീകരിച്ചത്, പരസ്യംനിയമപരമായതാണെന്നും കേന്ദ്രസർക്കാർ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയിൽ കൊണ്ടുവന്ന മാറ്റങ്ങളെപൊതുജനങ്ങളെ അറിയിക്കാൻലക്ഷ്യമിട്ടുള്ളതുമാണെന്നുമാണ്.സംസ്ഥാനത്തിന്റെ നിലപാട്വ്യക്തമാക്കാനുള്ള അവകാശംസർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.പരസ്യം രാഷ്ട്രീയ പ്രചാരണമല്ലെന്നുംഗ്രാമീണ തൊഴിലാളികളുടെഅവകാശങ്ങളെക്കുറിച്ചുള്ളബോധവത്കരണമാത്രമാണെന്നുമാണ്സർക്കാർ വാദം. എന്നാൽ വിഷയത്തിൽപ്രതിഷേധം തുടരുമെന്ന് ബിജെപിഅറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group