Home തിരഞ്ഞെടുത്ത വാർത്തകൾ അജിത് പവാറിന്റെ മരണം; വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

അജിത് പവാറിന്റെ മരണം; വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

by ടാർസ്യുസ്

ഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുംഎൻ.സി.പി. നേതാവുമായ അജിത് പവാറിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ‌സ് കണ്ടെടുത്തു. ഫ്ളൈറ്റ് ഡാറ്റ റെക്കോഡറും കോക്ക്പിറ്റ് വോയ്സ് റെക്കോഡറും ഉൾപ്പെടുന്ന ബ്ലാക്ക് ബോക്സ‌സ് വിശകലനം ചെയ്ത് അപകടത്തിലേക്കു നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചു.അപകടത്തെക്കുറിച്ച് ഫോറൻസിക് അന്വേഷണം ആരംഭിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ (എഎഐബി) പ്രത്യേക സംഘം ബുധനാഴ്‌ച വൈകുന്നേരം അപകടം നടന്ന സ്ഥലം സന്ദർശിച്ചു. അജിത് പവാർ സഞ്ചരിച്ച ചാർട്ടേഡ് വിമാനം വി.എസ്.ആർ. വെഞ്ചേഴ്‌സിന്റെ ലിയർജെറ്റ് 45 എക്‌സ്.ആർ. ബുധനാഴ്ച രാവിലെ 8.45-ഓടെ സാങ്കേതികത്തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിങ്ങിനിടെ തകർന്നുവീഴുകയായിരുന്നു.

അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വിദിത് ജാദവ്, വൈമാനികരായ ക്യാപ്റ്റൻ സുമിത് കപൂർ, കോ പൈലറ്റ് സാംഭവി പഥക്, വിമാന ജീവനക്കാരി പിങ്കി മാലി എന്നിവരും മരിച്ചു.കനത്തമൂടൽമഞ്ഞിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ താഴ്ന്ന്‌ ഉയരത്തിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി നിലത്തിടിച്ച് അപകടമുണ്ടാകുകയായിരുന്നെന്നാണ് ഡി.ജി.സി.എ.യുടെ പ്രാഥമിക നിഗമനം.ഈ സമയത്ത് പുണെ-ബാരാമതി മേഖലയിൽ കടുത്ത മൂടൽമഞ്ഞുണ്ടായിരുന്നു. ഈ വിമാനത്താവളത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മാനുവൽ രീതിയിൽമാത്രമേ ഇറങ്ങാനാകൂ.ആദ്യ ശ്രമത്തിൽ വിമാനം കൃത്യമായി റൺവേയിലേക്കെത്തിയില്ല. തുടർന്ന് വെട്ടിത്തിരിഞ്ഞ് പറന്നുയർന്നു. രണ്ടാം ശ്രമത്തിൽ 100 അടി ഉയരത്തിൽവെച്ച് നിയന്ത്രണം നഷ്ടമായി വിമാനം റൺവേക്ക് മുമ്പായി നിലത്തിടിച്ചുവീണ് തീപടർന്ന് പൊട്ടിത്തെറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group