ബെംഗളൂരു: കുരങ്ങുപനി (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്-കെ. എഫ്.ഡി.) ബാധിച്ച് ശിവമോഗ ജില്ലയിലെ തീർഥഹള്ളി താലൂക്കിലെ കടഗരു ഗ്രാമത്തിലെ യുവാവ് മരിച്ചു.29-കാരനാണ് ഉഡുപ്പി മണിപ്പാലിലെ കെ.എം.സി. ആശുപ ത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.ഒരാഴ്ച മുൻപ് യുവാവിന് കടുത്ത പനി ബാധിച്ചിരുന്നു. ബുധനാഴ്ച രാവിലെ പനി മൂർച്ഛിച്ച് മരിച്ചു.