Home കർണാടക ഗിഗ് തൊഴിലാളിക്ഷേമബോർഡ് രൂപവത്കരിച്ചു

ഗിഗ് തൊഴിലാളിക്ഷേമബോർഡ് രൂപവത്കരിച്ചു

by ടാർസ്യുസ്

ബെംഗളൂരു: സൊമാറ്റോ, ഉബർ തുടങ്ങി മൊബൈൽ പ്ലാറ്റ്ഫോമുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്കുവേ ണ്ടി കർണാടകത്തിൽ ക്ഷേമബോർഡ് രൂപവത്കരിച്ചു.കഴിഞ്ഞിടയ്ക്ക് പാസാക്കിയ ഗിഗ് വർക്കേഴ്സ‌് സാമൂഹിക സുരക്ഷാ-ക്ഷേമ നിയമപ്രകാ രമാണ് 16 അംഗബോർഡ് രൂപവത്കരിച്ചത്. തൊഴിൽവകുപ്പ് മന്ത്രിയടക്കം സർക്കാരിൽ നിന്ന് അഞ്ച്പ്രതിനിധികളും തൊഴിലാളി പ്രതിനിധികൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങളു ടെ പ്രതിനിധികൾ തുടങ്ങിയവരും ബോർഡിലുണ്ടായിരിക്കും. തൊഴിലാളികളുടെ പ്രതിനിധികളായി നാലുപേരെയാണ് ഉൾപ്പെടുത്തുന്നത്.

തൊഴിൽ, ഐ.ടി. വകുപ്പ് സെക്രട്ടറിമാരും ബോർഡിൽ അംഗമാണ്.സ്ഥാപനങ്ങളും ഗിഗ് തൊഴിലാളികളും 45 ദിവസത്തി നുള്ളിൽ ബോർഡിൽ രജിസ്റ്റർ ചെയ്യണം. സ്ഥാപനങ്ങൾ അവരുടെ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന തൊഴിലാളികളുടെ വിവരങ്ങൾ ബോർഡിന് കൈമാറണം. തൊഴിലാളികൾക്ക് ബോർഡ് പ്രത്യേക തിരിച്ചറിയൽ കാർഡും -നമ്പരും നൽകും. ഇതുപയോഗിച്ചായിരിക്കും ക്ഷേമപദ്ധതി കൾ മുഖേനയുള്ള ആനുകൂല്യംങ്ങൾ ലഭ്യമാക്കുന്നത്.ക്ഷേമ പദ്ധതികൾക്കായി പ്രത്യേക ഫണ്ട് രൂപവത്കരിക്കും.. ഇതിനായി സ്ഥാപനങ്ങളിൽനി ന്ന് ഇടപാടുകളുടെ ഒരു ശതമാനം മുതൽ ഒന്നര ശതമാനം വരെയുള്ള തുക ക്ഷേമഫീസാ യി വാങ്ങും.രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഗിഗ് തൊഴിലാളികൾക്കായി ക്ഷേമ ബോർഡ് രൂപവത്കരിക്കുന്നതെന്ന് കർണാടക തൊഴിൽ വകുപ്പധികൃതർ പറഞ്ഞു.കർണാടകത്തിൽ നാല് ലക്ഷത്തിലേറെ ഗിഗ് തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group