Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു-ഹൈദരാബാദ് യാത്ര 9 മണിക്കൂറില്‍ നിന്നും 5 ആയി ചുരുങ്ങും

ബെംഗളൂരു-ഹൈദരാബാദ് യാത്ര 9 മണിക്കൂറില്‍ നിന്നും 5 ആയി ചുരുങ്ങും

by ടാർസ്യുസ്

ബെംഗളൂരു; ഇന്ത്യയുടെ പ്രധാന സാമ്പത്തിക ശക്തികളാണ് ബെംഗളൂരുവും ഹൈദരാബാദും. ഇന്ത്യയുടെ സിലിക്കണ്‍ വാലി, ദക്ഷിണേന്ത്യയിലെ ടെക്-ഫാർമ ഹബ്ബ് എന്നറിയപ്പെടുന്ന ഈ നഗരങ്ങള്‍ , ഐടി കയറ്റുമതി, സ്റ്റാർട്ടപ്പുകള്‍, അന്തർസംസ്ഥാന വാണിജ്യം എന്നിവ കൊണ്ടെല്ലാം വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.ഇരുനഗരങ്ങളും തമ്മിലുള്ള യാത്രദൂരം 570-580 കിലോമീറ്ററാണ്. ശരാശരി യാത്രാസമയം 8 മുതല്‍ 9 മണിക്കൂർ വരെ എടുക്കും. എന്നാല്‍വെറും 5 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാൻ സാധിച്ചാലോ? അതെ, ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയിലുള്ള യാത്ര അഞ്ച് മണിക്കൂറായി ചുരുക്കുന്ന ദേശീയപാത 44 ൻ്റെ (NH-44) നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.ആറുവരി പാതയാണ് ഒരുങ്ങുന്നത്. നിലവിലുള്ള പാത വികസിപ്പിച്ച്‌ വളവുകള്‍ നിവർത്തും. ഉയർന്ന വേഗത നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ എൻട്രി-എക്സിറ്റ് പോയിൻ്റുകള്‍ നിയന്ത്രിച്ച്‌ കൊണ്ടായിരിക്കും പാത തയ്യാറാക്കുക.നിലവില്‍ ദേശീയപാത 44-ലൂടെയുള്ള യാത്രക്ക് എട്ട് മുതല്‍ ഒൻപത് മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്. പുതിയ സൗകര്യങ്ങളോടെ ശരാശരി വേഗത വർധിക്കുകയും യാത്രാസമയം ഏകദേശം അഞ്ച് മണിക്കൂറായി കുറയുകയും ചെയ്യും. ഇത് ഇരുനഗരങ്ങള്‍ക്കിടയിലുള്ള യാത്ര മാത്രമല്ല ചരക്കുഗതാഗതവും സുഗമമാക്കും.

അതിവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പ്രാദേശിക ഗതാഗത കുരുക്കില്‍ കുടുങ്ങാതെ സുഗമമായി മുന്നോട്ട് പോകാൻ സഹായിക്കുന്ന തരത്തിലായിരിക്കും പാത. പ്രത്യേക ഭാഗങ്ങളിലൂടെ മാത്രമേ വാഹനങ്ങള്‍ക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ സാധിക്കൂ. യാത്രാ തടസ്സങ്ങള്‍ ഇല്ലാതാക്കാൻ ഇത് ഉപകരിക്കും.കുറഞ്ഞ യാത്രാസമയം യാത്രക്കാർക്ക് സൗകര്യപ്രദവും ക്ഷീണരഹിതവുമായ യാത്രാനുഭവം നല്‍കും. മികച്ച റോഡ് ഗതാഗതം ചരക്ക് കൈമാറ്റം വേഗത്തിലാക്കി ബിസിനസ്സുകളെ സഹായിക്കും. വിശ്വാസ്യത വർദ്ധിപ്പിച്ച്‌ വ്യാപാരത്തെയും ലോജിസ്റ്റിക്സിനെയും ഇത് പിന്തുണയ്ക്കും, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് ആക്കം കൂട്ടും. മാത്രമല്ല മികച്ച റോഡുകള്‍ വിനോദസഞ്ചാരത്തേയും പ്രോത്സാഹിപ്പിക്കും. ഹൈവേ ബന്ധം റെയില്‍, വ്യോമഗതാഗത സേവനങ്ങള്‍ക്കൊപ്പം ചേർന്ന് പ്രാദേശിക ഗതാഗതത്തെ ശക്തിപ്പെടുത്തും. തെക്കൻ മേഖലയില്‍ സുഗമമായ യാത്രാ ഇടനാഴിക്ക് ഇത് വഴിയൊരുക്കും.പദ്ധതിയുടെ ഫണ്ടിങ്ങും മറ്റ് അനുബന്ധ നടപടികളൊന്നും അന്തിമമായിട്ടില്ല. അതേസമയം എൻഎച്ച്‌-44 നവീകരണം ദക്ഷിണേന്ത്യയിലെ പ്രധാന റോഡ് അടിസ്ഥാന സൗകര്യ വികസനമായി മാറും. യാഥാർത്ഥ്യമായാല്‍ ബെംഗളൂരു-ഹൈദരാബാദ് യാത്രയിലെ ഗെയിം ചെയ്ഞ്ചറാകും പദ്ദതി.

You may also like

error: Content is protected !!
Join Our WhatsApp Group