കോഴിക്കോട്: കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍, അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതി വൈശാഖനെ അന്വേഷണ സംഘം അഞ്ച് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും.കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കുക. യുവതിയെ പതിനാറുവയസുമുതല്‍ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
വിവാഹം കഴിച്ചില്ലെങ്കില്‍ ഇരുവരും തമ്മിലുള്ള ബന്ധം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് 26കാരിയെ സ്വന്തം സ്ഥാപനത്തില്‍ വിളിച്ചുവരുത്തി വൈശാഖൻ കൊലപ്പെടുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കയർ കൊണ്ട് രണ്ടുകുരുക്കുകള്‍ ഉണ്ടാക്കിയ വൈശാഖൻ, യുവതിയുടെ കഴുത്തില്‍ കയർ ഇടുകയും, തൊട്ടുപിന്നാലെ യുവതി കയറി നിന്ന സ്റ്റൂള് തന്ത്ര പൂര്‍വ്വം ചവിട്ടി മാറ്റുകയായിരുന്നു.