ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ആയി ടാക്സി ബുക്ക് ചെയ്യാന്‍ ഇന്ത്യാക്കാരെ പഠിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കമ്ബനിയാണ് ഓല. ഇപ്പോള്‍ സമാനമായ ഒരു വിപ്ളവം വാഹനവിപണിയിലും കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഓല. പുറത്തിറങ്ങുന്നതിനു മുമ്ബ് വിപണിയില്‍ തരംഗമായി മാറിയ ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടറുകള് പരമ്ബരാഗത ഡീലര്‍ഷിപ്പ് സങ്കല്പ്പത്തിന് പകരം ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഹോം ഡെലിവറി ചെയ്യാനാണ് കമ്ബനി പദ്ധതി ഇടുന്നതെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉടമയ്ക്ക് വാഹനം നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന് വേണ്ടി ഓല രാജ്യമൊട്ടാകെ എക്സ്പീരിയന്‍സ് സെന്ററുകള്‍ ആരംഭിക്കും. ഈ എക്സ്പീരിയന്‍സ് സെന്ററുകള്‍ വഴിയായിരിക്കും വാഹനങ്ങള്‍ ഉടമകളുടെ കൈകളിലെത്തുക.
എന്നാല്‍ ഇതിനു വേണ്ടി ഉപഭോക്താവ് എങ്ങും പോകേണ്ട ആവശ്യമില്ല. ലോണ്‍ അടക്കം വാഹനത്തിന്റെ രജിസ്ട്രേഷന് അടക്കമുള്ള എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ സാധിക്കും. ഇതിന് ഉപഭോക്താവിനെ സഹായിക്കുന്നതിനു വേണ്ടി പ്രത്യേകം ഒരു ഡിപാര്‍ട്ട്മെന്റ് തന്നെ ഓല തുടങ്ങും. വാഹനം വാങ്ങുന്നതടക്കമുള്ള എല്ലാ കാര്യങ്ങളിലും ഈ ടീം ഉപഭോക്താവിനെ സഹായിക്കും. എന്നാല്‍ വാഹനത്തിന്റെ സര്‍വീസ്, സ്പെയര്‍പാര്‍ട്സ് മുതലായ കാര്യങ്ങള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് ഉറപ്പില്ല.
നേരത്തേ 499 രൂപക്ക് വാഹനം ബുക്ക് ചെയ്യാനുള്ള അവസരവും ഓല നല്‍കിയിരുന്നു. ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ഇലക്ട്രിക്ക് സ്കൂട്ടര്‍ വിറ്റഴിച്ചുവെന്ന് ഓല അവകാശപ്പെട്ടു. ഗ്ലോസി, മാറ്റ് ഫിനിഷില്‍ ചുവപ്പ്, പിങ്ക്, മഞ്ഞ, സില്‍വര്‍, വെളുപ്പ്, കറുപ്പ് തുടങ്ങി പത്തോളം വിവിധ നിറങ്ങളില്‍ ഓല സ്കൂട്ടറുകള് വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
https://youtu.be/chJ6ttIAuU8The Shoe Shop!!NIKE,ADIDAS,PUMA,REEBOK,SKECHERS!! തുടങ്ങി ലോകോത്തര ബ്രാൻഡ് ഷൂ ഉത്പന്നങ്ങൾ 50% മുതൽ 70% വരെ വിലക്കുറവിൽ കൊറമംഗലയിലും ഇന്ദിര നഗറിലും 📱വിശദമായ വിവരങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യാം 7806918741follow us on Instagram 👇👇👇https://instagram.com/theshoeshopbangalore?igshid=oae1ks9fmhpw