Home Featured ജൂലൈ 26നു ശേഷം മുഖ്യമന്ത്രിയായി തുടരില്ല,നിര്‍ദേശം ലഭിച്ചാലുടന്‍ രാജി; ബി.എസ് യെഡിയൂരപ്പ

ജൂലൈ 26നു ശേഷം മുഖ്യമന്ത്രിയായി തുടരില്ല,നിര്‍ദേശം ലഭിച്ചാലുടന്‍ രാജി; ബി.എസ് യെഡിയൂരപ്പ

by മൈത്രേയൻ

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുമെന്ന വ്യക്തമായ സൂചന നല്‍കി =ബി.എസ് യെഡിയൂരപ്പ. യെഡിയൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ജൂലായ് 26 നകം നേതൃമാറ്റ വിഷയത്തില്‍ ബിജെപി തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. കേന്ദ്ര നേതൃത്വം നല്‍കുന്ന ഏത് നിര്‍ദേശവും അനുസരിക്കുമെന്ന് ബി.എസ് യെഡിയൂരപ്പ വ്യക്തമാക്കി.

75 വയസ് കഴിഞ്ഞ ആര്‍ക്കും പാര്‍ട്ടി പദവിക ള്‍ നല്‍കാറി്‌ല. 79 വയസ് വരെ തന്നെ മുഖ്യമന്ത്രി പദത്തില്‍ ഇരുത്തി. 26 ന് കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമാണ്. 25 ന് ദേശീയ നേതൃത്വത്തില്‍ നിന്ന് എത്തുന്ന ഏത് നിര്‍ദേശവും പാലിക്കും’ അദേഹം വ്യക്തമാക്കി.

എന്നാല്‍ ഇതുവരെ തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലന്ന് അദേഹം പറഞ്ഞു. മറ്റാര്‍ക്കെങ്കിലും അവസരം നല്‍കുന്നതിനുവേണ്ടി രാജിവെയ്ക്കാന്‍ താന്‍ തയാറാണെന്ന് രണ്ട് മാസം മുമ്ബ് തന്നെ വ്യക്തമാക്കിയതാണ്. നിര്‍ദേശം ലഭിച്ചാലുടന്‍ രാജിവെച്ച്‌ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദേഹം പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group