ബെംഗളൂരു: എയ്‌റോസ്‌പേസ്, പ്രതിരോധം, ഇലക്ട്രിക് വാഹനങ്ങൾ, ഡാറ്റാ സെന്ററുകൾ എന്നിങ്ങനെ വിവിധ മേഖലകളിലെ 23 ഓളം കമ്പനികൾ 28,000 കോടി രൂപ കർണാടയിൽ നിക്ഷേപിക്കാനും , ഇതിലൂടെ 15000 പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതിയിൽ കർണാടക സർക്കാരുമായി കരാറിൽ ഒപ്പുവെച്ചു.
20 കമ്പനികളുടെ പ്രതിനിധികൾ ‘ഇൻവെസ്റ്റ് കർണാടക കോൺക്ലേവിൽ’ വെച്ച് , കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെയും, സംസ്ഥാന ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ, വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടർ എന്നിവരുടെ സാനിധ്യത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പുമായി കരാറിൽ ഒപ്പ് വെച്ചത്.
ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കാൻ യുഎസ് ആസ്ഥാനമായുള്ള സി 4 വി (4,015 കോടി രൂപ), ദ്രവീകൃത പ്രകൃതിവാതക ടെർമിനൽ സ്ഥാപിക്കാൻ സിംഗപ്പൂർ ആസ്ഥാനമായുള്ള എൽഎൻജി അലയൻസ് (2,250 കോടി രൂപ),ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ അദാനി ഡാറ്റാ സെന്റർ (5,000 കോടി രൂപ), എന്നിവയാണ് സംസ്ഥാനത്ത് നിക്ഷേപം നടത്താൻ കരാറിൽ ഒപ്പുവച്ച മുൻനിര കമ്പനികളിൽ .
2020 മാർച്ച് മുതൽ പാൻഡെമിക്കിന്റെ ഒന്നും രണ്ടും തരംഗങ്ങൾക്കിടയിൽ, കഴിഞ്ഞ 14-15 മാസങ്ങളിൽ 77,000 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങളോടെ 520 പദ്ധതികൾ സംസ്ഥാന സർക്കാർ ക്ലിയർ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
ഇതിനുപുറമെ 23,000 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങളും അംഗീകാരത്തിനായി തയ്യാറെടുക്കുന്നുണ്ട്. സംസ്ഥാനത്തെ മൊത്തം നിക്ഷേപ നിർദ്ദേശങ്ങൾ ഒരു ലക്ഷം കോടി രൂപയായി മറ്റും , ”യെദ്യൂരപ്പ കോൺക്ലേവിൽ പറഞ്ഞു.
മൊത്തം നിക്ഷേപത്തിൽ 28,600 കോടി രൂപയുടെ പദ്ധതികൾ കഴിഞ്ഞ ആറ് മാസത്തിനിടെ പ്രമുഖ ഇന്ത്യൻ, ആഗോള സ്ഥാപനങ്ങളിൽ നിന്നും പകർച്ചവ്യാധികൾക്കിടയിലാണ് ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കർണാടകയെ ആഗോള ഉൽപാദന കേന്ദ്രമായി നിലനിർത്തുക മാത്രമല്ല, സംസ്ഥാനത്തെ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാക്കുകയും വേണം. ബെംഗളൂരുവിനപ്പുറത്തേക്ക് വ്യവസായം എത്തിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിന് വേണ്ടി ഞങ്ങൾ ടയർ -2, ടയർ -3 നഗരങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്, ”മുഖ്യമന്ത്രി പറഞ്ഞു.