ബംഗളുരുവിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ യാത്രക്കാരെ ശല്യപ്പെടുത്തുകയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത അർദ്ധനഗ്നനായ യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയെ ഒന്നാകെ ഞെട്ടിച്ചു.ഇൻസ്റ്റഗ്രമില്‍ @motordave2 എന്ന ഹാൻഡില്‍ പങ്കിട്ട ദൃശ്യങ്ങള്‍ ഇതിനോടകം നെറ്റിസണ്‍സിന്റെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.
ദൃശ്യങ്ങളില്‍ റോഡിലൂടെ ഓടുന്ന ഒരു കാറിന്റെ ബോണറ്റിലേക്ക് ഒരാള്‍ ചാടി കയറുന്നത് കാണാം. ശേഷം കുറച്ചു നേരം അവിടെ ഇരിക്കുന്ന അയാള്‍ കാർ പെട്ടെന്ന് ബ്രേക്ക് ഇടുന്നതോടെ വീഴാൻ ആയുന്നതും കാണാൻ കഴിയും.അതേസമയം ഗൗരവമേറിയ ഈ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് നെറ്റിസണ്‍സ് വ്യാകുലപ്പെട്ടു. വൈറലായ വീഡിയോയോട് ബാംഗ്ലൂർ പോലീസും പ്രതികരിച്ചതായാണ് വിവരം.
വിവാഹം കഴിക്കാൻ സമ്മതം മൂളുന്നില്ല: പട്നയില്‍ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി
പട്നയില്‍ യുവതി ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി. പൂജ കുമാരിയാണ് മുരാരി കുമാറിനെ കൊലപ്പെടുത്തിയത്. ഉറങ്ങുന്നതിനിടെ പങ്കാളിയെ അമ്മിക്കല്ലുകൊണ്ടും ഇരുമ്ബ് ദണ്ഡുകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയത്.ശനിയാഴ്ച രാവിലെയാണ് സംഭവം. ഇരുവരും വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. മുരാരി കുമാര്‍ ഉറങ്ങുന്നതിനിടെ അമ്മിക്കല്ലുകൊണ്ട് നിരവധി തവണ തലക്കടിക്കുകയും ഇരുമ്ബ് ദണ്ഡുപയോഗിച്ച് കുറേ തവണ അടിക്കുകയുമായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പൂജ മൃതദ്ഹത്തിന് സമീപമിരുന്നു. പിന്നീട് പൊലീസിനെ വിളിച്ച് കുറ്റം ഏറ്റുപറയുകയുമായിരുന്നു. പിന്നീട് പൊലീസ് പൂജയെ അറസ്റ്റ ചെയ്തു.
ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൂജ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവില്‍ നിന്ന് വേർപിരിഞ്ഞ ശേഷം പൂജ മകളോടൊപ്പം വാടകക്കെടുത്ത ഫ്ലാറ്റില്‍ താമസിച്ചുവരികയായിരുന്നു. 2021 മുതല്‍ ബെംഗളൂരുവില്‍ ജോലി ചെയ്ത് വരികയായിരുന്ന മുരാരിയുമായി അടുപ്പത്തിലായിരുന്നു. മെയ് മുതല്‍ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. വിവാഹത്തിന് മുരാരി സമ്മതിക്കാത്തതില്‍ ഇരുവരും പലതവണ വഴക്കിട്ടിരുന്നു.