ബെംഗളൂരുവിലെ കോളേജുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ വ്യാജ ലഹരിക്കേസുകളില്‍ കുടുക്കാന്‍ മുന്നില്‍ നില്ക്കുന്നതു സീനിയര്‍ വിദ്യാര്ഥികളെന്നു വെളിപ്പെടുത്തല്‍. സാമ്പത്തിക ശേഷിയുള്ള കുട്ടികളെ സംഘത്തിനു കാണിച്ചുകൊടുക്കുന്നത് പഠനം കഴിഞ്ഞിട്ടും നാട്ടിലേക്കു മടങ്ങാത്ത സീനിയേഴ്സാണ്. പഠിക്കാന്‍ അയച്ചിട്ട് തിരിഞ്ഞു നോക്കാത്ത മാതാപിതാക്കളാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്ന ആക്ഷേപവും ശക്തമാണ്.
സാമ്പത്തിക ശേഷിയുള്ള കുട്ടികളെ തിരഞ്ഞു പിടിച്ചു കെണിയില്‍പെടുത്താന്‍ തട്ടിപ്പു സംഘത്തിനു സഹായം കിട്ടുന്നത് പഠനം കഴിഞ്ഞിട്ടും കോളേജ് പരിസരം വിടാതെ നില്ക്കുന്ന സീനിയേഴ്സാണ്. ലഹരി– തട്ടിപ്പ് സംഘങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ പാലമാകുന്നതും ഇക്കൂട്ടരാണന്നാണ് ആരോപണം.
കുട്ടികള്‍ക്കു വിലയേറിയ മൊബൈല്‍ ഫോണുകളും ആഡംബ വാഹനങ്ങളും വാങ്ങി നല്കുന്ന മാതാപിതാക്കള്‍ തട്ടിപ്പുകാര്‍ക്ക് ഇരയിട്ടു കൊടുക്കയാണന്ന ആക്ഷേപവും ശക്തമാണ്. രാത്രിക്കു രാത്രി റെയ്ഡും പണം തട്ടിയെടുക്കലുമെല്ലാം പൂര്‍ത്തിയാകുന്നതിനാല്‍ ഇപടപെടാന് മലയാളി സംഘടനകള്‍ക്കും കഴിയുന്നില്ല.