Home Featured ഈ വർഷം ബംഗളുരു ട്രാഫിക് പോലീസ് പിഴയായി പിടിച്ചെടുത്തത് റെക്കോർഡ് തുക

ഈ വർഷം ബംഗളുരു ട്രാഫിക് പോലീസ് പിഴയായി പിടിച്ചെടുത്തത് റെക്കോർഡ് തുക

by മൈത്രേയൻ

ബെംഗളൂരു: കോവിഡ് -19 പകർച്ചവ്യാധിയുടെ ഫലമായുണ്ടായ ആദ്യ ലോക്ക്ഡൗൺ കാരണം ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളിൽ വാഹനഗതാഗതത്തിൽ ഗണ്യമായ കുറവുണ്ടായി. രണ്ടാം തരംഗത്തെ നേരിടാൻ 2021 മയ് 10 മുതൽ ജൂൺ 14 വരെ പൂട്ടിയിട്ടിട്ടും, മെയ് 31 ലെ അർദ്ധവാർഷിക കണക്ക് പ്രകാരം ഈ വർഷം പിഴയായി ഈടാക്കിയത് 58.9 കോടി രൂപയിൽ കൂടുതലെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബി.ടി.പി).ഇത് മുൻവർഷങ്ങളിലെ റെക്കോർഡുകളെ മറികടക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ലോക്ക്ഡൗൺ ആയിരുന്നിട്ടും 2020 ലെ വാർഷിക പിഴ തുക 99.5 കോടി രൂപയായിരുന്നു. ഇക്കൊല്ലം അത് മറികടക്കാനുള്ള സാദ്ധ്യതയാണുള്ളത്. മോട്ടോർ വെഹിക്കിൾസ് (എം.വി) നിയമം, കർണാടക പോലീസ് (കെ.പി) നിയമം, കർണാടക ട്രാഫിക് (കെ.ടി.സി) നിയമം, വാഹനങ്ങൾ കെട്ടിവലിച്ചതിനുള്ള ചാർജുകൾ, ഓട്ടോമേഷൻ പിഴകൾ എന്നിവ ഉൾപ്പടെയുള്ള പിഴകളാണ് ആകെ കണക്കിൽ ഉൾപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2017 ൽ ബി.ടി.പി 112.3 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. എന്നാൽ 2021 ൽ ഈ റെക്കോർഡ് ഭേദിക്കാനുള്ള സാഹചര്യം ആണ് മുന്നിൽ കാണുന്നത്.

മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ്‌ ഒരു മലയാളിയുടെ സന്തോഷം.
Dayfresh വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്.
ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്.
ഇപ്പോൾ ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക്‌ ഓർഡർ ചെയ്യാവുന്നതാണ്. പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും.
അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?
ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….
Play Store:-
App Store:- https://apple.co/3i54JyH

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group