സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക വെെറസ്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. ലൈംഗിക ബന്ധത്തിലൂടെയും സിക്ക വെെറസ് പകരാമെന്ന് സെന്റ്ര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. സിക്ക വൈറസ് ബാധിച്ച വ്യക്തിയില്‍ നിന്ന് ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു.
ഡോക്ടര്‍ പറയുന്നത്
സിക്ക വെെറസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്പ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായിട്ടാണ് സിക്ക വെെറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
*ബംഗളുരുവിലെ ക്രൂരപീഡനം; 12 പേർ അറസ്റ്റിൽ, അന്വേഷണം കേരളത്തിലേക്കും*
1950 ല്‍ സിക്ക വെെറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ലാണ് ഏറ്റവും കൂടുതല്‍ സിക്ക വെെറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗര്‍ഭിണികളിലാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. അബോര്‍ഷന്‍, തലയോട്ടി ചെറുതായി കുഞ്ഞ് ജനിക്കുക, കുഞ്ഞിന് വളര്‍ച്ച പ്രശ്നം പോലുള്ള പ്രശ്നങ്ങളുണ്ടാകാം. നാല് വഴിയിലൂടെയാണ് ഈ രോഗം പകരുന്നത്. കൊതുക് കടിയേറ്റാല്‍, ലെെംഗിക ബന്ധത്തിലൂടെ (രോഗബാധിതനായ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതുവഴി രോഗം പകരാം. ചിലര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക വഴി രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. കോണ്ടം ഉപയോഗിക്കുന്നത് രോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു). മൂന്നാമതായി അമ്മയ്ക്ക് രോഗം ഉണ്ടെങ്കില്‍ കുട്ടിയ്ക്കും രോഗം പകരാം. നാലാമതായി രോഗം ബാധിച്ച ഒരാളില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും സിക്ക വെെറസ് പിടിപെടാനുള്ള സാധ്യതയുണ്ട്. പനി, തലവേദന, ശരീരവേദന, കണ്ണിന് ചുവപ്പും വീക്കവും ഇതൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഏഴ് മുതല്‍ പത്ത് ദിവസം കൊണ്ട് രോഗം മാറും. എന്നാല്‍, പേടിക്കേണ്ട ഒരു രോഗമല്ല ഇത്…’ – അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമായിരുന്നു ഡോ. ഡാനിഷ്.
എന്താണ് SMA ( സ്‌പൈനൽ മസ്‌ക്കുലർ അട്രോഫി ), അപൂർവ്വ രോഗം ബാധിച്ച് തുടർ ചികിത്സയ്ക്കായി കനിവ് തേടി 6 മാസം പ്രായമായ ഇമ്രാൻറെ കുടുംബം. കനിവുള്ളവരെ കൈ കോർക്കാം