Home Featured ഉത്തർപ്രദേശ് പോലിസിന്റെ സമൻസിനെ ചോദ്യംചെയ്ത് ട്വിറ്റർ ഇന്ത്യ മേധാവി ബെംഗളൂരു ഹൈക്കോടതിയിൽ

ഉത്തർപ്രദേശ് പോലിസിന്റെ സമൻസിനെ ചോദ്യംചെയ്ത് ട്വിറ്റർ ഇന്ത്യ മേധാവി ബെംഗളൂരു ഹൈക്കോടതിയിൽ

by മാഞ്ഞാലി

ബെംഗളൂരു: ഉത്തർപ്രദേശ് പോലിസിന്റെ സമൻസിനെ ചോദ്യംചെയ്ത് ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി ബെംഗളൂരു ഹൈക്കോടതിയെ സമീപിച്ചു. യു പിയിലെ ഗാസിയാബാദിൽ മുസ്ലിം വയോധികനെ മർദിച്ച സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ട്വിറ്ററിനെതിരെ യുപി പോലിസ് കേസെടുത്തത്.

കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് ട്വിറ്റർ മേധാവിക്ക് യു പി പോലിസ് നൽകിയിരിക്കുന്ന നോട്ടീസ്. വരുന്ന തിങ്കളാഴ്ചയാണ് പോലിസ് സ്റ്റേഷനിൽ ഹാജരാവാൻ യു പി പൊലിസ് നിർദേശിച്ചിരിക്കുന്നത്.വീഡിയോ കോൺഫറൻസിലൂടെ ഹാജരാവാമെന്ന് അറിയിച്ചെങ്കിലും പോലിസ് വിസമ്മതിച്ചോടെയാണ് കോടതിയെ സമീപിച്ചത്.

അബ്ദുൽ സമദ് എന്ന വയോധികനെ മർദിക്കുന്ന ദൃശ്യമാണ് ട്വിറ്ററിൽ പ്രചരിച്ചത്. ഇത് പോസ്റ്റ് ചെയ്തതിനാണ് ട്വിറ്ററിനും മാധ്യമപ്രവർത്തകർക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ യു പി പോലിസ് കേസെടുത്തത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group