ബെംഗളൂരു: വീട്ടിലിരുന്ന് ജോലി ചെയ്ത് ലക്ഷങ്ങള്‍ സമ്ബാദിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തുന്ന സൈബര്‍ സംഘങ്ങളുടെ കണ്ണികള്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല ബെംഗൂളൂരു അടക്കമുള്ള തെക്കേന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചും ഇവരുടെ പ്രവര്‍ത്തനം സജീവം. സെക്യൂരിറ്റിയായി നല്കുന്ന തുക അനുസരിച്ച് വരുമാനവും കൂടുമെന്നാണ് ഇത്തരം തട്ടിപ്പുകാര്‍ നല്കുന്ന വാഗ്ദാനം.
ജോലിക്കായി വിവിധ വെബ് സൈറ്റുകളില്‍ പേര് നല്‍കിയതിന് പിന്നാലെ വാട്സ്ആപ്പിലേക്കടക്കം എത്തിയത് നിരവധി ജോലി ഓഫറുകളാണ്.
കോള്‍ സെന്റര്‍, ഡേറ്റ എന്‍ട്രി അടക്കം വിവിധ തരം തൊഴിലുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇങ്ങനെ ഡേറ്റാ എന്‍ട്രി ജോലി വീട്ടിലിരുന്ന് ചെയ്ത് പണം സന്പാദിക്കാമെന്ന് പറഞ്ഞാണ് ബെംഗുളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന RK SOLUTIONS എന്ന് കമ്ബനിയുടെ സന്ദേശം വാട്സ്ആപ്പില്‍ എത്തിയത്. മറ്റു കന്പനികളില്‍ നിന്ന് വ്യത്യസ്തമായി സെക്യൂരിറ്റി തുക കൂടുന്നത് അനുസരിച്ച് വരുമാനം കൂടുമെന്നാണ് ഈ കമ്ബനി നല്കുന്ന വാഗ്ദാനം. വിവിധ സ്കീമുകള്‍ വിശദീകരിച്ച് അയച്ച മെസേജില്‍ കമ്ബനി ജോലി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്കിയ തുകയുടെ വിശദാശംങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഈ നമ്ബറില്‍ ഒരു മാധ്യമ സ്ഥാപനം വിളിച്ചു.
വര്‍ഷങ്ങളായി ഡേറ്റാ എന്‍ട്രി ജോലി നല്കുന്ന സ്ഥാപനമാണെന്നും ജോലിക്ക് അനുസരിച്ച് വരുമാനം കൂടുമെന്നുമായിരുന്നു കമ്ബനി പ്രതിനിധിയുടെ ഉറപ്പ്. എത്രയും വേഗം പണം അടയ്ക്കാനും ഉപദേശം. ഇതിന് പിന്നാലെ ഇവര്‍ അയച്ച് സന്ദേശത്തിലുള്ള ബെംഗളൂരു വിലാസത്തിലേക്ക് ഞങ്ങളുടെ അന്വേഷണം എത്തി. ഉത്തരേന്ത്യയിലുള്ള ഉദ്യോഗാര്‍ത്ഥിക്ക് ഇങ്ങനെയൊരു ഓഫര്‍ കിട്ടിയാല്‍ ഈ കൊവിഡ് സമയത്ത് ബെംഗുളൂരുവില്‍ പോയി അന്വേഷിക്കുക എളുപ്പമല്ല.ഇതാണ് ഇവര്‍ ആയുധമാക്കുന്നത്. തീര്‍ന്നില്ല ജോലി നല്‍കിയതിന് ശേഷം തട്ടിപ്പ് നടത്തുന്ന സംഘങ്ങളും സജീവമാണെന്ന് സൈബര്‍ വിദ്ഗധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇങ്ങനെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇരുന്ന് തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തുന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.