ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരുവിൽ വാരാന്ത്യത്തിൽ പെയ്ത മഴയുടെ ആശ്വാസം ഇനിയും ഇവിടുന്ന് മാറിയിട്ടില്ല. മുൻദിവസങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ കുറഞ്ഞാണ് മഴ കഴിഞ്ഞുള്ള ദിവസം ബെംഗളൂരുവിൽ രേഖപ്പെടുത്തിയ താപനില. എന്തായാലും മഴ നല്കിയ ആശ്വാസത്തിന്‍റെ പുറത്ത് വീണ്ടും മഴ പെയ്യണമെന്ന പ്രതീക്ഷയാണ് ഇവിടെയുള്ളവർക്ക്.
മാർച്ച് 25 ചൊവ്വാഴ്ച നഗരത്തിലെ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാവിലെ അത്യാവശ്യം മഞ്ഞും കോടയും ഉള്ള അന്തരീക്ഷം ആയിരിക്കുമെങ്കിലും ഉച്ചയ്ക്കു ശേഷം കൂടിയ താപനില അനുഭവപ്പെടും. പൊതുവേ തെളിഞ്ഞ അന്തരീക്ഷമാണ് ഇന്ന് നഗരത്തിൽ പ്രതീക്ഷിക്കുന്നത്.
അതേസമയം, മാർച്ച് 24 ന് പൊതുവേ അനുഭവപ്പെടുന്ന കൂടിയയ താപനിലയിൽ കുറവാണ് അനുഭവപ്പെട്ടത്. മുൻ ദിവസങ്ങളേക്കാൾ 1.6 ഡിഗ്രി കുറഞ്ഞ് 32.7 ഡിഗ്രി കുറവ് അനുഭവപ്പെട്ടു. അതേസമയം കുറഞ്ഞ താപനില 1.5 ഡിഗ്രി കുറഞ്ഞ് 22.8 ഡിഗ്രിയും അനുഭവപ്പെട്ടു.