Home Featured ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യ ബസിൽ മോഷണം; മലയാളി വിദ്യാര്‍ത്ഥിനിയുടെ ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടു

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യ ബസിൽ മോഷണം; മലയാളി വിദ്യാര്‍ത്ഥിനിയുടെ ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യ ബസിൽ മോഷണം. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ബസില്‍ മോഷണം നടന്നത്. തൃക്കരിപ്പൂരേക്ക് പോകുന്ന സ്വകാര്യ ട്രാവൽസ് ബസിലാണ് സംഭവം ഉണ്ടായത്. മലയാളിയായ ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയുടെ ഹാന്‍ഡ് ബാഗ് ആണ് നഷ്ടമായത്. ഫാത്തിമ ശുചിമുറിയില്‍ പോയി മടങ്ങി വന്നപ്പോഴേക്ക് ബാഗ് നഷ്ട്ടപ്പെട്ടിരുന്നു. അജ്ഞാതന്‍ ബസിനകത്ത്  കയറി ബാഗ് മോഷ്ടിക്കുകയായിരുന്നു.

പണവും എടിഎം കാര്‍ഡും ഐഡി കാര്‍ഡുകളുമടക്കം സകലതും നഷ്ടപ്പെട്ടെന്ന് ഫാത്തിമ പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഫാത്തിമ. സംഭവത്തെ തുടര്‍ന്ന് കലാശിപ്പാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്

J

You may also like

error: Content is protected !!
Join Our WhatsApp Group