ബെംഗളൂരു യാത്രയ്ക്ക് കേരളത്തിന്‍റെ തെക്കേയറ്റത്തു നിന്നുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിൻ സർവീസാണ് മംഗലാപുരം വഴിയുള്ള ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ്. പയ്യന്നൂർ, നീലേശ്വരം കാഞ്ഞങ്ങാട്, കാസർകോഡ്, മംഗലാപുരം ഭാഗങ്ങളിൽ നിന്നുള്ള ബാംഗ്ലൂർ യാത്രക്കാർക്ക് ഏറെ സഹായകരമായ ഈ ട്രെയിനിന്‍റെ സമയക്രമവും യാത്രക്കാർക്ക് ഏറെ അനുയോജ്യമായ രീതിയിലാണ്.
നിലവിൽ യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ മാസം മുതൽ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നാണ് ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഇപ്പോഴിതാ, 2025 ഏപ്രിൽ ഒന്നു മുതൽ കെ എസ് ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് (16511/16512) കെഎസ്ആര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമെന്ന് അറിയിച്ചിരിക്കുകയാണ് റെയിൽവേ. എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ഈ ട്രെയിൻ നൂറുകണക്കിന് ആളുകളുടെ യാത്രകളെ എളുപ്പമുള്ളതാക്കുന്നു.
കണ്ണൂർ – കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 5.05 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16512 കണ്ണൂർ- കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് പിറ്റേന്ന് രാവിലെ 06:35 ന് കെ എസ് ആർ ബെംഗളൂരുവിലെത്തും. 13 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസിന് 325 രൂപ, എസി ത്രീ ടയറിന് 885 രൂപ, എസി ടൂ ടയറിന് 1260 രൂപ, എസി ഫസ്റ്റ് ക്ലാസിന് 2100 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കണ്ണൂർ – 17:05
പയ്യന്നൂർ – 17:29
നീലേശ്വരം – 17:49
കാഞ്ഞങ്ങാട് – 17:58
കാസറഗോഡ് – 18:13
മംഗളൂരു സെൻട്രൽ – 19:50
മംഗളൂരു ജങ്ഷൻ – 20:25
ബന്ത്വാൾ – 20:50
കബകപുത്തൂർ – 21:18
സുബ്രഹ്മണ്യ റോഡ് – 22:10
സകലേശ്പുര – 01:55
ഹസ്സൻ – 02:45
ചന്നരായപട്ടണ – 03:21
ശ്രവണ ബെളഗോള – 03:30
ബി.ജി. നഗർ – 03:53 – 03:54
കുനിഗൽ – 04:19 – 04:20
യശ്വന്ത്പുര്‍ ജങ്ഷൻ – 06:02
കെ എസ് ആർ ബെംഗളൂരു – 06:35 എന്നിങ്ങനെയാണ് സമയം.
കെ എസ് ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്
കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാത്രി 9.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 16511 കെ എസ് ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്
പിറ്റേന്ന് രാവിലെ 10:55 ന് കണ്ണൂർ എത്തും. 13 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം
കെ.എസ്.ആർ. ബെംഗളൂരു – 21:35
യശ്വന്ത്പുര്‍ ജങ്ഷൻ – 21:45
കുനിഗൽ – 22:44
ബി ജി. നഗർ – 23:06
ശ്രവണ ബെളഗോള – 23:31
ചന്നരായപട്ടണ – 23:41
ഹസ്സൻ – 00:30
സകലേശ്പുര – 01:45
സുബ്രഹ്മണ്യ റോഡ് – 04:50
കബകപുത്തൂർ – 05:40
ബന്ത്വാൾ – 06:10
മംഗളൂരു ജങ്ഷൻ – 06:50
മംഗളൂരു സെൻട്രൽ – 07:10
കാസറഗോഡ് – 08:21
കാഞ്ഞങ്ങാട് – 08:41
നീലേശ്വരം – 08:52
പയ്യന്നൂർ – 09:11
കണ്ണൂർ – 10:55 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം.
10 പേർക്കുള്ള ഭക്ഷണം ഒരാൾ കഴിക്കുന്നു; ‘മുക്ബാംഗ്’ വീഡിയോ ചെയ്ത് പൊണ്ണത്തടി ബാധിച്ച 24-കാരൻ മരിച്ചു
മുക്ബാംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ സോഷ്യൽമീഡിയ താരം ഇഫീകാൻ കുൽതൂർ (Efecan Kultur) അന്തരിച്ചു. ചികിത്സയിലിരിക്കെ 24-ാം വയസിലാണ് അന്ത്യം. പൊണ്ണത്തടി (obesity) കാരണം യുവാവിന്റെ ആരോഗ്യനില വഷളായിരുന്നു.
തുർക്കിയിൽ നിന്നുള്ള സോഷ്യൽമീഡിയ താരമായ ഇഫീകാൻ കുൽതൂർ പ്രധാനമായും മുക്ബാംഗ് വീഡിയോകളാണ് പങ്കുവച്ചിരുന്നത്. വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന്റെ സ്ട്രീമിങ്ങായിരുന്നു കുൽതൂറിന്റെ പ്രധാന വിനോദം. തുടർച്ചയായി മുക്ബാഗ് ചെയ്തതോടെ യുവാവിനെ പൊണ്ണത്തടി ബാധിച്ചു. തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ടർക്കി-ടുഡേ റിപ്പോർട്ട് പ്രകാരം മാർച്ച് ഏഴിനാണ് കുൽതൂർ അന്തരിച്ചത്.
എട്ട് മാസം മുൻപായിരുന്നു യുവാവ് യൂട്യൂബിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ടിക്ടോക്കിൽ മുക്ബാംഗ് വീഡിയോ അവസാനമായി പോസ്റ്റ് ചെയ്തത് ഒക്ടോബർ 15നായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ സ്ട്രീമിംഗ് നിർത്തിവെക്കുകയും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലേക്ക് യുവാവ് കടക്കുകയും ചെയ്തു. ശ്വസനസംബന്ധമായ അസുഖങ്ങളും യുവാവിനെ ബാധിച്ചിരുന്നു. ഒടുവിലാണ് മരണത്തിന് കീഴടങ്ങിയത്.
വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് മുക്ബാംഗ് വീഡിയോയുടെ ഉള്ളടക്കം. സാധാരണഗതിയിൽ ഒരാൾക്ക് ഒരു ബിരിയാണിയാണ് കഴിക്കാൻ സാധിക്കുക എന്നുണ്ടെങ്കിൽ മുക്ബാംഗ് വീഡിയോ ചെയ്യുന്ന വ്യക്തി 5 ബിരിയാണി കഴിക്കും. ഒരു വ്യക്തിക്ക് താങ്ങാവുന്നതിനുമപ്പുറം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇത്തരം വീഡിയോ ചെയ്യുന്നവർ ഭക്ഷണം കഴിക്കുക. 6-7 പേർക്ക് കഴിക്കാനുള്ള ആഹാരം ഒരാൾ ഒറ്റയടിക്ക് കഴിച്ചുതീർക്കുന്ന കാഴ്ച നിരവധി പേരിൽ കൗതുകമുണർത്തുന്നതിനാൽ ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ദക്ഷിണ കൊറിയയിലാണ് മുക്ബാംഗ് വീഡിയോയുടെ തുടക്കം. ജനപ്രീതി വർദ്ധിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള കണ്ടന്റ് ക്രിയേറ്റേഴ്സ് മുക്ബാംഗ് അനുകരിക്കുകയായിരുന്നു.
അശാസ്ത്രീയമായ ഭക്ഷണക്രമമായതിനാൽ മുക്ബാംഗ് വീഡിയോ ചെയ്യുന്ന പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാറുണ്ട്. വീഡിയോ ചെയ്തതിന് പിന്നാലെയായിരുന്നു കുൽതൂറിന് പൊണ്ണത്തടി ഉണ്ടായത്. ഇരുന്നിടത്ത് നിന്ന് അനങ്ങാൻ പോലും കഴിയാത്തവിധം അമിതവണ്ണം ബാധിച്ച യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.