ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനായുള്ള ബെംഗളൂരുവിലെ ആദ്യത്തെ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിയുമായി സംസ്ഥാന സർക്കാർ അതിവേഗത്തിൽ മുന്നോട്ട്. പദ്ധതിയുടെ രൂപരേഖയും പ്രാഥമിക റിപ്പോർട്ടും തയാറാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ജിബിഡിഎ) ടെൻഡർ ക്ഷണിച്ചു.
ബെംഗളൂരു നഗരത്തിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബിഡദിക്കും ഹരോഹള്ളിക്കും ഇടയിലായി ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് ജനുവരി അവസാനം കർണാടക സർക്കാർ അനുമതി നൽകിയിരുന്നു. ബെംഗളൂരു നഗരത്തോട് ചേർന്ന ബിഡദ എന്ന സ്ഥലത്താണ് ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് നിർമിക്കാനൊരുങ്ങുന്നത്. 2005 മുതൽ സംസ്ഥാന സർക്കാരുടെ പരിഗണനയിലുള്ള പദ്ധതിയാണ് ടൗൺഷിപ്പ് പദ്ധതി.
കൺസൾട്ടന്റിനെ ഉടൻ നിയമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിർദിഷ്ട ടൗൺഷിപ്പിൻ്റെ ആകെ 8,935 ഏക്കറാണ്. 2,742 ഏക്കർ സാമ്പത്തിക ഇടനാഴികളും (ഇസി) ഉൾക്കൊള്ളുന്നു. പ്രദേശത്തിന് ചുറ്റുമുള്ള ബഫർ സോണുകൾ ഉൾപ്പെടെ ഏകദേശം 12,844 ഏക്കറാണുള്ളത്. ലോജിസ്റ്റിക് പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, താമസസ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന വൻ പദ്ധതിയാണ് ടൗൺഷിപ്പ് പദ്ധതി. ഗ്രേറ്റർ ബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയിൽ നിന്ന് അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി എച്ച്കെ പാട്ടീൽ അറിയിച്ചിരുന്നു.
ആധുനികവും സുസ്ഥിരവുമായ ഒരു ടൗൺഷിപ്പ് സ്ഥപിക്കുകയെന്നതാണ് ജിബിഡിഎ എന്ന പദ്ധതിയുടെ ലക്ഷ്യം. പത്ത് ഗ്രാമങ്ങളിലായി 8,934 ഏക്കർ വിസ്തൃതിയുള്ള ടൗൺഷിപ്പ് വികസിപ്പിക്കുന്നതിന് താൽക്കാലിക ഭൂമി കണ്ടെത്തിയിട്ടുണ്ട്. അല്ലാലസാന്ദ്ര, കഞ്ചുഗരനഹള്ളി കാവൽ, കഞ്ചുഗരനഹള്ളി, ഗൊല്ലരപാളയ, കെമ്പയ്യാനപാളയ, ബന്നിഗെരെ, ബ്യാരമംഗല, മണ്ഡലഹള്ളി, ഹൊസുരു, വഡേരഹള്ളി എന്നീ ഗ്രാമങ്ങളിലാണ് പദ്ധതി പൂർത്തിയാകുക.
ജിബിഐടിയെ നൈസ് റോഡ്, എൻഎച്ച് – 204, എൻഎച്ച് – 275, സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ( എസ്ടിആർആർ ) എന്നിവയുമായി ബന്ധിപ്പിക്കുന്ന 37 കിലോമീറ്റർ സാമ്പത്തിക ഇടനാഴികൾ ടൗൺഷിപ്പിൽ ഉണ്ടാകും. ഗതാഗത ശൃംഖലകൾ, ഉത്പാദന കേന്ദ്രങ്ങൾ, ജങ്ഷനുകൾ, ഫ്ലൈ ഓവറുകൾ എന്നിവ ഇടനാഴികളിൽ ഉൾപ്പെടുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ധതിക്കായി വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ടതായി വരുമെന്നതിനാൽ പ്രദേശവാസികളിൽ നിന്ന് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. പദ്ധതി പ്രദേശങ്ങളിൽ കൃഷി ഭൂമിയും ഉൾപ്പെടുന്നത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്
ലീലാവതി ആശുപത്രിയിൽ തട്ടിപ്പിനോടൊപ്പം മന്ത്രവാദവും ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ലീലാവതി ആശുപത്രിയിൽ ഫണ്ട് തട്ടിപ്പെന്ന് ആരോപണം.ആശുപത്രിയിലെ മുന്‍ ട്രസ്റ്റികള്‍ 1200 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും പരാതി ഉണ്ട്. ഇതിന് പുറമെ ആശുപത്രിയില്‍ ദുര്‍മന്ത്രവാദം നടത്തിയതായും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പുറത്ത് വരുന്നു.
20 വര്‍ഷത്തോളമായി ആശുപത്രിയുടെ ഫണ്ട് ദുര്‍വിനിയോഗം നടക്കുന്നുവെന്ന് ഇപ്പോളത്തെ മെഡിക്കൽ ട്രസ്റ്റ് ആയ ലിലാവതി കിര്‍ത്തിലാല്‍ മെഹ്ത പറയുന്നു. ഫണ്ടുകളിൽ നിന്നും തട്ടിയെടുത്ത് ഏകദേശം 1200 കോടി രൂപയാണ്.
2001 മുതല്‍ തട്ടിപ്പ് ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് ട്രസ്റ്റ് ബാന്ദ്ര പോലീസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും പരാതി നല്കി. ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ദിവസവും നല്കുന്ന സേവനങ്ങളെ ഫണ്ടിന്റെ അഭാവം വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന ട്രസ്റ്റികള്‍ ദുബായിലും ബെല്‍ജിയത്തിലുമാണെന്ന് റിപ്പോർട്ടുകൾ.
മുന്‍ ട്രസ്റ്റിമാര്‍ മന്ത്രവാദം നടത്തിയിരുന്നു. ഒരു ട്രസ്റ്റിയുടെ ഓഫീസിന്റെ തറയുടെ താഴെനിന്നും അസ്ഥികളും മുടിയും കണ്ടെത്തിയതായും ലീലാവതി ആശുപത്രിയുടെ ഏക്സിക്യൂട്ടീവ് ഡയറക്ടറും മുംബൈ പോലീസ് മുന്‍ കമ്മീഷണറുമായ പരംബീര്‍ സിങ് പറയുന്നു.
പുതിയ ട്രസ്റ്റ് അധികാരത്തില്‍ വന്നശേഷം നടത്തിയ ഓഡിറ്റ് പരിശോധനയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ തെളിഞ്ഞു.വലിയ തോതിലുള്ള ഫണ്ട് വകമാറ്റലും തട്ടിപ്പും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും വഞ്ചനാപരമായ നിക്ഷേപങ്ങളും കൈക്കൂലിയും മുന്‍ ട്രസ്റ്റികള്‍ നടത്തിട്ടുണ്ടെന്ന വലിയ ആരോപണങ്ങൾ ആണ് പുറത്ത് വരുന്നത്.