Home Featured ഇസ്രായേൽ സ്വദേശിനി പീഡിപ്പിക്കപ്പെട്ട സംഭവം ; കൂട്ടത്തോടെ ഹംപി വിട്ട് വിദേശസഞ്ചാരികൾ

ഇസ്രായേൽ സ്വദേശിനി പീഡിപ്പിക്കപ്പെട്ട സംഭവം ; കൂട്ടത്തോടെ ഹംപി വിട്ട് വിദേശസഞ്ചാരികൾ

ബെംഗളൂരു ∙ ഇസ്രയേൽ സ്വദേശിനിയും ഹോംസ്റ്റേ നടത്തിപ്പുകാരിയും പീഡിപ്പിക്കപ്പെട്ടതിനു പിന്നാലെ ഹംപിയിൽനിന്നു വിനോദസഞ്ചാരികൾ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു. മേഖലയിലെ 25 ഹോംസ്റ്റേകളിലായി താമസിച്ചിരുന്ന 90 ശതമാനം വിദേശ വിനോദസഞ്ചാരികളും ഹംപി വിട്ടു. വരും ദിവസങ്ങളിലെ ബുക്കിങ്ങും റദ്ദാക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ സെക്രട്ടറി വിരുപാക്ഷി പറഞ്ഞു.

ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ഹംപിയിൽ പ്രതിവർഷം ഒരു ലക്ഷത്തിലേറെ വിദേശ വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. അതിൽ 60 ശതമാനം പേർ ഇസ്രയേലിൽ നിന്നാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശവാസികളായ 3 യുവാക്കൾ, വിനോദസഞ്ചാരി സംഘത്തിലെ 3 പുരുഷന്മാരെ തുംഗഭദ്ര കനാലിലേക്കു തള്ളിയിട്ട ശേഷം യുവതികളെ പീ‍ഡിപ്പിച്ചത്.

കനാലിലേക്കു വീണ ഒഡീഷ സ്വദേശിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. പീഡിപ്പിച്ച 3 യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.

ജീവനക്കാരെ തോക്കുമുനയിൽ നിർത്തി തനിഷ് ജ്വല്ലറിയിൽ കവർച്ച; 25 കോടി വിലവരുന്ന ആഭരണങ്ങൾ കവർന്നു

ബീഹാറിലെ ആറയിലെ തനിഷ്ക് ഷോറൂമിൽ നിന്ന് ജീവനക്കാരെയും ഇടപാടുകാരെയും തോക്കിൻ മുനയിൽ നിർത്തി 25 കോടിയുടെ ആഭരണങ്ങൾ കവർന്നു. സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കവർച്ചക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും രണ്ട് മോഷ്ടാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.

തിങ്കാളാഴ്ച രാവിലെ 10. 30 ന് ഷോറൂം തുറന്നതിന് പിന്നാലെ മുഖംമൂടിയും ഹെൽമറ്റും ധരിച്ച് മുഖം മറച്ച അഞ്ചോ ആറോ പേർ കടയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ, ആയുധധാരികളായ ആളുകൾ ഉപഭോക്താക്കളെയും തനിഷ്ക് ജീവനക്കാരെയും വരിവരിയായി നിർത്തി കൈകൾ ഉയർത്തി നിൽക്കാൻ പറയുന്നത് കാണാം.

ഷോ കേസ് ബോക്സുകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർച്ചക്കാർ ബാ​ഗിലാക്കി കൊണ്ടുപോകുന്നതും കാണാം, ഒരു സ്റ്റാഫ് അം​ഗം കവർച്ച നടക്കുന്ന റൂമിലേക്ക് യദൃശ്ചികമായി നടന്നുവരുന്നതും മോഷ്ടാക്കൾ അയാളെ പിടികൂടി ആവർത്തിച്ച് അടിക്കുന്നതും കാണാം.സെക്യൂരിറ്റി ജീവനക്കാരന്റെ തോക്ക് കവർച്ചക്കാർ പിടിച്ചെടുക്കുകയും തോക്കിൻ മുനയിൽ നിർത്തുികയും ചെയ്തു.

‌ഷോറൂമിൽ ഒരിടത്ത് ഒളിച്ചിരുന്ന് സംഭവം പോലീസിനെ വിളിച്ച് വിവരം അറിയക്കുകയും അരമണിക്കൂറിനുള്ളിൽ പോലീസ് എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. അവർ പറയുന്നത് പ്രകാരം ഷോറൂമിന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ കഷ്ടിച്ച് 600 മീറ്റർ അകലം മാത്രമാണ്.

അരമണിക്കൂറിനുള്ളിൽ പോലീസ് ഷോറൂമിൽ എത്തിയില്ലെന്നും 25 മുതൽ 30 കോൾ ചെയ്തുവെന്നും അപ്പോഴേക്കും കവർച്ചക്കാർ ആഭരണങ്ങളുമായി രക്ഷപ്പെട്ടിരുന്നുവെന്നും ജീവനക്കാരിൽ ഒരാൾ പറഞ്ഞു. കടയിൽ നിന്ന് 25 കോടി രൂപയുടെ ആഭരണങ്ങൾ മോഷണം പോയതായി തനിഷ്ക് ഷോറൂം സ്റ്റോർ മാനേജർ കുമാർ മൃത്യുഞ്ജയ് പറഞ്ഞു. എത്ര പണമാണ് അപഹരിക്കപ്പെട്ടതെന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group