ബെംഗളൂരു ∙ വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ 9 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്. വിഷു 14നാണെങ്കിലും 10–13 വരെയുള്ള ദിവസങ്ങളിലാണ് കൂടുതൽ തിരക്കിനു സാധ്യത. ഈസ്റ്റർ യാത്രയ്ക്കുള്ള ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും. വിഷു, ഈസ്റ്റർ അവധിക്കു കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേതന്നെ വിറ്റു തീർന്നിരുന്നു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് ഇരു ആർടിസികളും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് തുടങ്ങും.
പൊങ്കാലയ്ക്ക് സ്പെഷൽ ട്രെയിൻ?
ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ മലയാളികൾ. 13നാണ് പൊങ്കാല. കഴിഞ്ഞ വർഷം ബയ്യപ്പനഹള്ളിയിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) സ്പെഷൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. അവസാന നിമിഷം പ്രഖ്യാപിച്ച ട്രെയിൻ കാലി സീറ്റുകളുമായാണു സർവീസ് നടത്തിയത്. ട്രെയിനിന്റെ അശാസ്ത്രീയമായ സമയക്രമം തിരിച്ചടിയായെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടി.
ഡോക്ടറില്ലാതെ നഴ്സുമാര്‍ പ്രസവമെടുത്തു; അമ്മയും കുഞ്ഞും മരിച്ചു
പുതുക്കോട്ടൈയ്ക്കകത്തുള്ള സിരുപാടു ഗ്രാമ നിവാസിയാണ് സാഹിറ. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് പ്രസവത്തിനായി പിഎച്ച്സിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ അമ്മയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ കുറവുണ്ടായതിനാല്‍ നഴ്സുമാരാണ് പ്രസവം എടുത്തതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ അമ്നിയോട്ടിക് സഞ്ചി പൊട്ടിയതായി അവര്‍ പറയുന്നു.
ഇത്രയും ഗുരുതരമായ അവസ്ഥയുണ്ടായിട്ടും രാവിലെ 10 മണിവരെ ഡോക്ടര്‍ എത്തിയില്ല. തുടര്‍ന്നാണ് നഴ്സുമാര്‍ ഇവരെ മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്യുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജിലേയ്ക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടി മരിക്കുകയായിരുന്നു.
മരണത്തിന് കാരണക്കാരായ നഴ്സുമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച് കുടുംബം പ്രതിഷേധിച്ചു. ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ അവിടെ ഒരു ഡോക്ടറും ഉണ്ടായിരുന്നില്ല. ശ്വാസതടസം അനുഭവപ്പെടുന്നതുവരെ അവര്‍ വയറ്റില്‍ അമര്‍ത്തിയെന്ന് സാഹിറയുടെ അമ്മ നബീല പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി ഡയറക്ടറോട് സംസാരിക്കാന്നടത്തിയ ശ്രമം ഫലം കണ്ടില്ല. സാഹിറയുടെ ആരോഗ്യ സ്ഥിതി കൃത്യമായി പരിശോധിച്ചിരുന്നെന്നും എന്നാല്‍ ഗര്‍ഭാശയം തുറന്നു വരാന്‍ വൈകിയതിനാല്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നുവെന്നും നിലവില്‍ പിഎച്ച്സിയില്‍ അഞ്ച് ഡോക്ടര്‍മാരുണ്ടെന്നുമാണ് ജില്ലാ ഭരണകൂടം നടത്തിയ പത്രക്കുറിപ്പില്‍ പറയുന്നത്. ബന്ധുക്കള്‍ സാഹിറയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വയസുള്ള ഒരു മകളുണ്ട് സാഹിറയ്ക്ക്.