ബംഗളൂരു: മെട്രൊ റെയിൽ നിരക്ക് വർധിപ്പിച്ചതിനെതിരേ ബംഗളൂരുവിൽ പ്രതിഷേധം. സാധാരണക്കാർക്ക് താങ്ങാനാവാത്ത നിരക്കാണ് മെട്രൊ ഇപ്പോൾ ഈടാക്കുന്നതെന്നാണ് ആരോപണം. ഒരു ഊൺ വാങ്ങുന്നതിനേക്കാൾ കൂടുതൽ പണമാണ് മെട്രൊ ടിക്കറ്റ് എടുക്കാൻ വേണ്ടി വരുന്നതെന്നും നിരക്ക് വർധന പിൻവലിക്കണമെന്നുമാണ് ആവശ്യം.
ആദ്യം 28 രൂപ നൽകിയെടുത്തിരുന്നിരുന്ന ടിക്കറ്റിന് ഇപ്പോൾ 47 രൂപയാണ് ഈടാക്കുന്നതെന്ന് യാത്രക്കാരി പറയുന്നു. ഏതാണ്ട് ഇരട്ടിയായാണ് നിരക്ക് വർധിച്ചിരിക്കുന്നത്. അതു കൊണ്ട് ദിവസം ഓഫിസിലേക്ക് പോയി വരുന്നതിനായി അഞ്ച് മണിക്കൂറോളം ബസിനെ ആശ്രയിക്കുകയാണ് താനെന്ന് യാത്രക്കാരി.
ഉറക്കം നഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍; 59 ശതമാനവും ഉറങ്ങുന്നത് ആറ് മണിക്കൂറില്‍ താഴെ മാത്രം- സര്‍വേ
ഇന്ത്യയിലെ ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് മതിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് പഠനം. ശുചിമുറിയുടെ ഉപയോഗം മുതല്‍ മൊബൈല്‍ ഉപയോഗം വരെയുള്ള വിഷയങ്ങള്‍ മൂലം 59 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് ആറ് മണിക്കൂറില്‍ താഴെ തടസപ്പെടാത്ത ഉറക്കം മാത്രമാണ് ലഭിക്കുന്നത്. ശുചിമുറി ഉപയോഗത്തിനായി തുടര്‍ച്ചയായി ഏഴുന്നേല്‍ക്കേണ്ടിവരുന്നവര്‍, രാത്രി വൈകിയും, പുലര്‍ച്ചെയും ജോലി ചെയ്യേണ്ടിവരുന്നവര്‍ തുടങ്ങി ശബ്ദ ശല്യവും കൊതുക് ശല്യം വരെ ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നു എന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമും സിറ്റിസണ്‍ പള്‍സ് അഗ്രഗേറ്ററുമായ ലോക്കല്‍ സര്‍ക്കിള്‍സ് ആണ് സര്‍വേ സംഘടിപ്പിച്ചത്.
ഇന്ത്യയിലെ 348 ജില്ലകളിലായി നാല്‍പതിനായിരത്തോളം പേരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പ്രകാരമുള്ള കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സര്‍വേയൊട് പ്രതികരിച്ചവരില്‍ 39 ശതമാനം സ്ത്രീകളും 61 ശതമാനം പുരുഷന്‍മാരുമാണ്. 39 ശതമാനം പേര്‍ക്ക് മാത്രമാണ് ആറ് മുതല്‍ എട്ട് മണിക്കൂര്‍ മതിയായ ഉറക്കം ലഭിക്കുന്നത്. നാല് മുതല്‍ ആറ് മണിക്കൂര്‍ ഉറക്കം കൊണ്ട് തൃപ്തിപ്പെടുന്നവരാണ് മറ്റൊരു 39 ശതമാനം പേര്‍. എന്നാല്‍ 20 ശതമാനം പേര്‍ക്ക് നാല് മണിക്കൂര്‍ മാത്രമാണ് ഉറക്കം ലഭിക്കുന്നത്. എട്ട് മുതല്‍ പത്ത് ശതമാനം വരെ ഉറക്കം ലഭിക്കുന്നവര്‍ വെറും രണ്ട് ശതമാനമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ 72 ശതമാനം പേര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നത് ശുചി മുറി ഉപയോഗം മൂലമാണ്. ഉറക്കത്തിനിടെ ഒന്നോ രണ്ടോ തവണ ശുചിമുറി ഉപയോഗിക്കേണ്ടിവരുന്നതിനാല്‍ ഇവര്‍ക്ക് മതിയായ ഉറക്കം ലഭ്യമാകുന്നില്ല. 25 ശതമാനത്തിന് രാത്രി വൈകിയും പകല്‍ നേരത്തെയും ഉള്ള ജോലി സമയം ആണ് പ്രശ്‌നമാകുന്നത്. 22 ശതമാനം പേരുടെ പ്രശ്‌നം കൊതുത് കടിയും പുറത്തുനിന്നുള്ള ശബ്ദവുമാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കുട്ടികളോ പങ്കാളികളോ ഉണ്ടാക്കുന്ന തടസ്സങ്ങള്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് 9 ശതമാനം പേര്‍ പറഞ്ഞത്. ഉറക്ക തകരാറായ സ്ലീപ് അപ്നിയ പോലുള്ള ഒരു മെഡിക്കല്‍ പ്രശ്‌നങ്ങളാണ് ആറു ശതമാനത്തിന് വെല്ലുവിളിയാകുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗവും ചെറുതല്ലാതെ ഇന്ത്യക്കാരുടെ ഉറക്കം കവരുന്നുണ്ട്. ആറ് ശതമാനം പേരാണ് ഉറക്കുറവിന് ഫോണ്‍ കോളുകളും മെസേജുകളും കാരണമാകുന്നു എന്ന് വെളിപ്പെടുത്തിയത്.
സര്‍വേയോട് പ്രതികരിച്ച ആളുകളില്‍ വലിയൊരു വിഭാഗം വാരാന്ത്യങ്ങള്‍ ഉറക്കക്ഷീണം മറികടക്കാന്‍ ശ്രമിക്കുന്നതാണ്. 23 ശതമാനവും വാരാന്ത്യങ്ങളില്‍ കൂടുതല്‍ ഉറങ്ങൂന്നവരാണ്. ഞായറാഴ് ഉച്ചയ്ക്ക് ശേഷം ഉറക്കത്തിനായി മാറ്റിവയ്ക്കുന്നരാണ് 36 ശതമാനം. അവധി ദിവസങ്ങളില്‍ ഉറക്കം ആഘോഷമാക്കുന്നവര്‍ 13 ശതമാനം പേരും സര്‍വേയോട് പ്രതികരിച്ചു. എന്നിരുന്നാലും, വാരാന്ത്യങ്ങളില്‍ പോലും ഉറക്കക്കുറവ് നികത്താന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.