Home Featured മാസം തോറും 5000 രൂപ അക്കൗണ്ടിലെത്തും, പത്താംക്ലാസ് പാസായവർക്കും അപേക്ഷിക്കാം ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്റേൺഷിപ്പ് സ്‌കീമിൽ അപേക്ഷിക്കാനുളള അവസരം ഇനി രണ്ട് ദിവസം മാത്രം

മാസം തോറും 5000 രൂപ അക്കൗണ്ടിലെത്തും, പത്താംക്ലാസ് പാസായവർക്കും അപേക്ഷിക്കാം ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്റേൺഷിപ്പ് സ്‌കീമിൽ അപേക്ഷിക്കാനുളള അവസരം ഇനി രണ്ട് ദിവസം മാത്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്റേൺഷിപ്പ് സ്‌കീമിൽ അപേക്ഷിക്കാനുളള അവസരം ഇനി രണ്ട് ദിവസം മാത്രം. മാർച്ച് 12വരെ മാത്രമേ അപേക്ഷിക്കാൻ സാധിക്കുളളൂ. താൽപര്യമുളളവർ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ ( pminternship.mca.gov.in ) പ്രവേശിച്ച് അപേക്ഷിക്കേണ്ടതാണ്. കോർപ്പറേ​റ്റ് കാര്യ മന്ത്രാലയമാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ പുരോഗതിക്കായി അർത്ഥവത്തായ സംഭാവന നൽകാൻ കഴിയുന്നവരെ ശാക്തീകരിക്കുന്നതിനാണ് പിഎം ഇന്റേൺഷിപ്പ് ഒരുക്കിയിരിക്കുന്നത്.

യുവാക്കൾക്ക് വിലപ്പെട്ട ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിനും അക്കാഡമിക് പഠനത്തിനും മികച്ച അവസരങ്ങൾ ഒരുക്കുന്നതിനും രൂപകൽപ്പന ചെയ്ത ഒരു സർക്കാർ സംരംഭമാണ് പിഎം ഇന്റേൺഷിപ്പ് പദ്ധതി. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ 21-24 പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ട് മികച്ച 500 കമ്പനികളിൽ 12 മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് സുഗമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

യോഗ്യത
എസ്എസ്എൽസി, പ്ലസ്ടു,പോളി ടെക്നിക് അല്ലെങ്കിൽ ഡിപ്ലോമ കോഴ്സുകൾ വിജയിച്ചവർക്കും ഐടിഐ പാസായവർക്കും ഡിപ്ലോമ ഇന്റർമീഡിയേ​റ്റ് എഐസിടിഇ അംഗീകൃത ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉളളവർക്കും
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കും പദ്ധതിയിൽ അപേക്ഷിക്കാം. ഒബിസി, എസ്‌സി,എസ്ടി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുകളുണ്ട്.

എങ്ങനെ അപേക്ഷിക്കാം
1. ഔദ്യോഗിക വെബ്‌സൈ​റ്റ് സന്ദർശിക്കുക.
2. ഹോം പേജിലെ രജിസ്​റ്റർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങൾ പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യും.
4. അടിസ്ഥാന വിവരങ്ങൾ ചേർത്തതിനുശേഷം സമർപ്പിക്കുക (സബ്മി​റ്റ്) എന്നതിൽ ക്ലിക്ക് ചെയ്യുക.
5. ഉദ്യോഗാർത്ഥികൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോർട്ടലിൽ ഒരു ബയോഡേറ്റ സൃഷ്ടിക്കപ്പെടും.
6. മുൻഗണനകൾ- സ്ഥലം, മേഖല, പ്രവർത്തനപരമായ കാര്യങ്ങൾ, യോഗ്യത എന്നിവയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് അഞ്ച് ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭിക്കും.
7. അപേക്ഷാ ഫോം സേവ് ചെയ്യണം.

ആനുകൂല്യങ്ങൾ
1. യോഗ്യരായവർക്ക് പ്രതിമാസം 5000 രൂപ വീതം സ്​റ്റൈപ്പൻഡ് അനുവദിക്കും.
2. 6000 രൂപ ഒ​റ്റത്തവണയായും ലഭിക്കും.

പണി’ നായിക അഭിനയ വിവാഹിതയാകുന്നു; 15 വര്‍ഷത്തോളം നീണ്ട പ്രണയം വിവാഹത്തിലേക്ക്

നടി അഭിനയ വിവാഹിതയാകുന്നു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിലൂടെ വിവാഹം നിശ്ചയിച്ച കാര്യം അറിയിച്ചത്. ബാല്യകാലം മുതല്‍ പരിചയമുള്ള സുഹൃത്തിനെയാണ് അഭിനയ വിവാഹം കഴിക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ സൌഹൃദമാണ് ഒടുവില്‍ താലികെട്ടിലേക്ക് എത്തുന്നത്. അമ്പല മണി അടിക്കുന്ന ഇരുവരുടെയും കൈകളാണ് അഭിനയ പങ്കുവച്ചിരിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നുവെന്ന് നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു

ജന്മന സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത അഭിനയ ഈ പരിമിതികളെ മറികടന്നാണ് തെന്നിന്ത്യന്‍ ഭാഷകളില്‍ വിവിധ ചിത്രങ്ങളില്‍ തന്‍റെ സാന്നിധ്യം അറിയിച്ചത്. തമിഴില്‍ സമുദ്രകനി സംവിധാനം ചെയ്ത നാടോടികളാണ് അഭിനനയുടെ ആദ്യ ചിത്രം. ഇതുവരെ 58 ചിത്രങ്ങളില്‍ അഭിനയ അഭിനയിച്ചിട്ടുണ്ട്. ഒരു നര്‍ത്തകി കൂടിയാണ് അഭിനയ. മലയാളത്തില്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ പണി എന്ന ചിത്രത്തിലാണ് അവസാനം അഭിനയ അഭിനയിച്ചത്. ഈ ചിത്രത്തിന്‍റെ പ്രമോഷനിടെ തനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ടെന്നും പതിനഞ്ച് കൊല്ലമായി നീളുന്ന ബന്ധമാണെന്ന് അഭിനയ പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group