ബെംഗളൂരു നല്കുന്ന കാഴ്ചകളിൽ സന്ദർശകരെ ഏറ്റവുമധികം ആകർഷിക്കുന്ന ഇടമാണ് വിധാന സൗധ. ബാംഗ്ലൂരിന്‍റെ അടയാളമായി തലയയുർത്തി നിൽക്കുന്ന, കഥകളും ചരിത്രങ്ങളും ഏറെയുള്ള, മിക്കവരുടെയും ബക്കറ്റ് ലിസ്റ്റിൽ കടന്നുകൂടിയ വിധാന്‍ സൗധ കാണാൻ ഇതാ ഒരവസരം വന്നിരിക്കുകയാണ്. പൊതുജനങ്ങൾക്ക് വിധാൻ സൗധയുടെ ഉള്ളിൽ കയറുവാനും ചരിത്രയിടങ്ങൾ നേരിട്ട കാണുവാനും ഉള്ള അവസരം ഇതാ വാതിൽ തുറന്നിരിക്കുകയാണ്.വിധാൻ സൗധയിൽ നടക്കുന്ന കർണാടക സർക്കാരിന്‍റെ നിയമസഭാ പുസ്തകോത്സവത്തിന്‍റെ ഭാഗമായാണ് ഇവിടം സന്ദർശിക്കാൻ സാധിക്കുക. നാലു ദിവസം നീണ്ടു നിൽക്കുന്ന നിയമസഭാ പുസ്തകോത്സവത്തിന് വ്യാഴാഴ്ച തുടക്കമായി. മാർച്ച് 3 തിങ്കളാഴ്ച വരെ ഇത് നീണ്ടു നിൽക്കും.
സാഹിത്യ കേന്ദ്രമായി വിധാൻ സൗധ മാറുന്ന ഈ ദിവസങ്ങളില്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. 150 ഓളം പുസ്തക സ്റ്റാളുകളിലായി കന്നഡ ഉൾപ്പെടെയുള്ള ഭാഷകളിലെ പുസ്തകങ്ങൾ ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ ലഭിക്കും എന്നതിനാൽ സാഹിത്യ പ്രേമികൾക്കും വിധൻ സൗധ കാണാം എന്നതിനാൽ സഞ്ചാരികൾക്കും ചരിത്രകാരന്മാർക്കും ഇത് പ്രധാനപ്പെട്ട ദിവസങ്ങളാണ്.
സാഹിത്യത്തെക്കുറിച്ചുള്ള നിരവധി പാനൽ ചർച്ചകൾ, നാല് കവിതാ സമ്മേളനങ്ങൾ, ജ്ഞാനപീഠ അവാർഡ് ജേതാക്കളായ രണ്ട് കന്നഡ എഴുത്തുകാരൻ ചന്ദ്രശേഖര കമ്പാർ, കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗസോ എന്നിവരുടെ പങ്കാളിത്തം, പുസ്തക പ്രകാശനങ്ങൾ, സംഗീതസംവിധായകരായ അർജുൻ ജന്യ, കർണാടക ചലനചിത്ര അക്കാദമി ചെയർമാൻ കൂടിയായ സാധു കോകില എന്നിവരുടെ സംഗീത പരിപാടികൾ തുടങ്ങിയവ ഇതിന്‍റെ ആകർഷണങ്ങളാണ്.
കൂടുതൽ ആളുകളെ ആകർഷിക്കുവാനായി നിരവധി പാനലുകളും കവിതാ സദസ്സുകളും നിയമസഭാ പുസ്തകോത്സവത്തിന്‍റെ ഭാഗമാ സംഘടിപ്പിക്കുന്നുമുണ്ട്. സാംസ്കാരികോത്സവവും ഇതിന്‍റെ ഭാഗമായുണ്ട്. മാർച്ച് 3 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ രാവിലെ 10 മുതൽ രാത്രി 8 വരെ പുസ്തകമേള പൊതുജനങ്ങൾക്കായി തുറന്നിരിക്കും. കർണ്ണാടക നിയമസഭാ പുസ്തകമേള ഉദ്ഘാടനം ചെയ്ത കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഈ സംരംഭത്തെ പ്രശംസിക്കുകയും ഇനി മുതൽ വിധാന സൗധയിൽ എല്ലാ വർഷവും ഒരു സാഹിത്യ-പുസ്തകോത്സവം നടത്താൻ പദ്ധതിയിടുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വിധാൻ സൗധ
കബ്ബൺ പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന വിധാൻ സൗധ സംസ്ഥാനത്തെ ഏറ്റവും പ്രാധാന്യമുള്ള ഇടമാണ്. 60 ഏക്കർ സ്ഥലത്തിനുള്ളിൽ 46 മീറ്റർ ഉയരത്തിൽ 132,400 സ്ക്വയർ ഫീറ്റുള്ള മൂന്നു നിലകളോടെ, . 700 അടി നീളവും 350 അടി വീതിയും തറനിരപ്പു മുതൽ മുകളിലെ താഴിക്കകുടം വരെ 150 അടി ഉയരവും ഉണ്ട് ഇിതിന്. ബ്രിട്ടീഷ്-ദ്രാവിഡിയൻ, ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യകളുടെ സംയോജമാണ് ഇവിടെ കാണാൻ സാധിക്കുക.
1951 ൽ നിർമ്മാണം ആരംഭിച്ച് 1956 ലാണ് പൂർത്തിയാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നിയമസഭാ മന്ദിരം കൂടിയായ ഇതിന് മുന്നൂറോളം മുറികളാണ് ഉളളത്. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിന്റെയും കർണ്ണാടകയിലെ സോംനാഥ്പൂർ ക്ഷേത്രത്തിന്റെയും പല രീതികളും വിധാൻ സൗധയുടെ നിര്‍മ്മാണത്തിന് പ്രചോദനം നല്കിയിട്ടുണ്ട്.