Home Featured എയ്റോ ഇന്ത്യ നാളെ സമാപിക്കും : ഇന്നും നാളെയും പൊതു ജനങ്ങൾക്ക് പ്രവേശിക്കാം

എയ്റോ ഇന്ത്യ നാളെ സമാപിക്കും : ഇന്നും നാളെയും പൊതു ജനങ്ങൾക്ക് പ്രവേശിക്കാം

ബെംഗളൂരു : ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യ വെള്ളിയാഴ്ച സമാപിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരത്തേ ബുക്കുചെയ്‌ത പൊതുജനങ്ങൾക്ക് പ്രവേശിക്കാം.വിവിധരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളെ തൊട്ടടുത്തുകാണാനും ചിത്രങ്ങളെടുക്കാനുമുള്ള അവസരമാണിത്. ഒപ്പം യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അഭ്യാസങ്ങളും തൊട്ടടുത്തുനിന്ന് വീക്ഷിക്കാനുമാകും.

രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെയാണ് അനുമതിയുള്ളത്. 2500 രൂപയായിരുന്നു ടിക്കറ്റുനിരക്ക്. പൊതുജനങ്ങൾക്ക് പ്രവേശനമുള്ളതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ബല്ലാരി റോഡിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.അതിനാൽ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര നേരത്തേയാക്കുകയോ ബദൽപാതകൾ ഉപയോഗിക്കുകയോ വേണം.

എയ്റോ ഇന്ത്യയോടനുബന്ധിച്ച് കഴിഞ്ഞ മൂന്നുദിവസവും റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. രണ്ടുമണിക്കൂറിലേറെയാണ് പലരും റോഡിൽ കുടുങ്ങിക്കിടന്നത്.

പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കില്ല, കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമയാണ് വിഭാഗം രൂപീകരിച്ചത്: ടിവികെ

പതിനെട്ട് വയസ്സില്‍ താഴെ ഉള്ള കുട്ടികള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കില്ലെന്ന് വ്യക്തമാക്കി ടിവികെ.കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമയാണ് തങ്ങളുടെ വിഭാഗം രൂപീകരിച്ചതെന്നും ടിവികെ വ്യക്തമാക്കിയിട്ടുണ്ട്.28 പോഷകസംഘടനകളുടെ കൂട്ടത്തിലാണ് ടി വി കെയുടെ കുട്ടികളുടെ വിംഗ് എന്ന പേരുണ്ടായിരുന്നത്. കുട്ടികളെ ഏത് രീതിയിലാണ് ടി വി കെയുടെ പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കുക എന്നതില്‍ വ്യക്തത ഇല്ലായിരുന്നു. കുട്ടികളുടെ വിഭാഗം രൂപീകരിച്ചത് ഡിഎംകെ അടക്കം വിമര്‍ശച്ചിരുന്നു.

അതേസമയം ഐ ടി, കാലാവസ്ഥാ പഠനം, ഫാക്‌ട് ചെക്, എന്നിങ്ങനെ വിവിധ വിഭാഗങ്ങളും ടി വി കെ രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, പ്രവാസികള്‍ എന്നിവര്‍ക്കായും പ്രത്യേകം വിഭാഗങ്ങളുണ്ടാകും.ചെന്നൈയിലെത്തിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ടി വി കെ നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് അടക്കം കാര്യങ്ങള്‍ പ്രശാന്ത് കിഷോര്‍, ടി വി കെ നേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ടി വി കെ നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതെ സമയം പ്രശാന്ത് കിഷോറുമായി എന്തൊക്കെ കാര്യങ്ങളാണ് ചര്‍ച്ച നടത്തിയതെന്നും ടി വി കെ നേതൃത്വം പുറത്തുവിട്ടിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group