Home Featured ബെംഗളൂരുവിൽ ഇനി മൂന്നു ദിവസം മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ ഇനി മൂന്നു ദിവസം മഴയ്ക്ക് സാധ്യത

ബെംഗളൂരു വീണ്ടും മഴയിലേക്കാണ്. തണുപ്പിനൊപ്പം വരും ദിവസങ്ങളിൽ ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. പകല്‍ സമയത്ത് പതിവില്ലാത്ത വിധത്തിലുള്ള ചൂടും രാത്രിയായാല്‍ തണുപ്പും ആണ് നിലവിലെ ഇവിടുത്തെ അവസ്ഥ. അതിനൊപ്പം വെള്ളിയാഴ്ച മുതൽ മഴയും എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.വാരാന്ത്യത്തിലെ മഴ യാത്രാ പ്ലാനുകൾ തകർക്കും എന്ന കാര്യത്തിൽ സംശയമില്ല. ജനുവരിയുടെ തിരക്കുകളൊക്കെ കഴിഞ്ഞ് യാത്രകൾ പോകാനും വെറുതേയിരിക്കാനും ഒക്കെ പ്ലാൻ ചെയ്തവർ പലരും മഴയിൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ്.

ജനുവരി 31 വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 2 ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ ബെംഗളൂരു അർബൻ,ബെംഗളൂരു റൂറൽ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നീണ്ടുനില്‍ക്കും.മഴ പെയ്താൽ ബെംഗളൂരുവിന്‍റെ മുഖം മെല്ലെ മാറും. റോഡിലെ തിരക്കും ട്രാഫിക് ബ്ലോക്കും ഒക്കെ ചെറിയ ചാറ്റൽമഴ പെയ്താൽ തന്നെ ഇവിടെ പതിവാണ്..

മറ്റൊരു സത്രീയുമായി ഫോണ്‍വിളിയും മെസേജിംഗും; സനലിനെതിരെ തെളിവായത് സ്വന്തം വീട്ടിലെ സിസിടിവി ദൃശ്യം

പതിനൊന്നും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവാണ് ഓട്ടോറിക്ഷ ഡ്രൈവറായ സനല്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഇയാള്‍ ഒളിവിലാണ്. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സനല്‍ ഒളിവില്‍ പോയത്. മറ്റൊരു യുവതിയുമായി ഇയാള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി അടുപ്പമുണ്ട്. ഇരുവരും തമ്മിലുള്ള ഫോണ്‍കോളുകളും വാട്‌സാപ്പ് മെസേജുകളും ശ്രദ്ധയില്‍പ്പെട്ടതോടെ ഭാര്യ ഇത് ചോദ്യം ചെയ്തു.

ഭാര്യയുടെ ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാതിരുന്ന സനല്‍ കൈയില്‍ കുഞ്ഞുമായി നിന്ന ഇവരെ ആവര്‍ത്തിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കലവൂര്‍ സ്വദേശിയായ ഭാര്യക്ക് മര്‍ദ്ദനമേള്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് സനലിനെ തേടി പൊലീസ് വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സ്വന്തം വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സനലിനെതിരായ തെളിവുകള്‍ പൊലീസിന് ലഭിച്ചത്.

മുഖത്ത് ക്രൂരമായ മര്‍ദനമേറ്റ നിലയില്‍ ഭാര്യയും തലകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ കുഞ്ഞും ആലപ്പുഴ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 12 വര്‍ഷം മുമ്പാണ് സനലും യുവതിയും വിവാഹിതരായത് വിവാഹിതരായ ഇവര്‍ക്ക് 11 വയസ്സു 3 വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്. എന്നാല്‍ സനലിന് കഴിഞ്ഞ ഒരു വര്‍ഷമായി മറ്റൊരു സ്ത്രീയുമായി അടുപ്പമുള്ളതായി ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റ് നിരവധി അടിപിടി കേസുകളിലും പ്രതിയാണ് സനല്‍.

മറ്റൊരു യുവതിയുമായി സനലിനുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള വഴക്ക് പതിവാണെന്നാണ് പൊലീസ് പറയുന്നത്. പലതവണ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്‌തെങ്കിലും ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ സനല്‍ തയ്യാറായില്ല. ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട സനലിന്റെ പിതാവാണ് യുവതിയേയും കുഞ്ഞിനേയും രക്ഷിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group