ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; ബാംഗ്ലൂരിൽ ഇന്നും വൈദ്യുതി മുടങ്ങും. ബാനസവാടി സ്റ്റേഷനു പരിധിയിൽ വരുന്ന സ്ഥലങ്ങൾ ഇന്ന് ജനുവരി 29 ബുധനാഴ്ച രാവിലെ മുതൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. 66/11 കെവി ബാനസവാടി സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.ഏഴ് മണിക്കൂർ നേരം വൈദ്യുതി മുടങ്ങുന്നതിനാൽ ഈ പ്രദേശങ്ങളിലുള്ളവര്‍ മുൻകരുതലുകൾ എടുക്കേണ്ടതാണ്. വർക് ഫ്രം ഹോം ചെയ്യുന്നവർ ലാപ്ടോപ്പ്, ഫോൺ തുടങ്ങിയവ ചാർജ് ചെയ്തു സൂക്ഷിക്കുവാനും ഇൻവെർട്ടർ ഉപയോഗിക്കുവാനും മറക്കരുത്. വീടുകളിൽ തുടരുന്നവർഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുക.
ഇന്ന് ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: ഹൊറമാവ് പി ആൻഡ് ടി ലേഔട്ട്, നിസർഗ കോളനി, നന്ദന കോളനി, ആശിർവാദ് കോളനി, ജ്യോതിനഗർ, ആഗ്ര, ബാലാജി ലേഔട്ട്, ചിന്നസ്വാമപ്പ ലേഔട്ട്, കോക്കനട്ട് ഗ്രോവ് ദേവമാതാ സ്കൂൾ, അമർറെജൻസി, വിജയ ബാങ്ക് കോളനി എച്ച്.ആർ.ബി.ആർ. ലേഔട്ട്, ഫസ്റ്റ് ബ്ലോക്ക്, സെക്കൻഡ് ബ്ലോക്ക്, തേഡ് ബ്ലോക്ക്, കമ്മനഹള്ളി മെയിൻ റോഡ്, കല്യാണനഗർ,ബി.ഡബ്ല്യു.എസ്. എസ്.ബി. വാട്ടർടാങ്ക്, ഹെന്നൂർ വില്ലേജ്, ചെല്ലികെരെ, മേഘന പാളയ, ഗെദ്ദേലഹള്ളി, കോതനൂർ, വഡ്ഡര പാളയ, ജാനകിറാം ലേഔട്ട്, ബി.ഡി.എസ്. ഗാർഡൻ, സത്യ എൻക്ലേവ്, പ്രകൃതി ലേഔട്ട് ഹൊയ്‌സാലനഗർ, ബൃന്ദാവൻ ലേഔട്ട്, വിനായക ലേഔട്ട്, വിവേകാനന്ദ ലേഔട്ട്, മഞ്ജുനാഥ് നഗർ റോഡ്.
എൻആർഐ ലേഔട്ട്, റിച്ചസ് ഗാർഡൻ, സുന്ദരരാജനേയ ക്ഷേത്രം, ഡബിൾ റോഡ്, പുണ്യഭൂമി ലേഔട്ട്, സമദ് ലേഔട്ട്, യാസിനഗർ, പി.എൻ.എസ്. ലേഔട്ട്, കുള്ളപ്പ സർക്കിൾ, അഞ്ചാം മെയിൻ റോഡ്, എച്ച്.ബി.ആർ. സെക്കൻഡ് ബ്ലോക്ക്, രാജ്കുമാർ പാർക്ക്, സങ്കൊല്ലി രായണ്ണ റോഡ്, നെഹ്‌റു റോഡ്, 80 ഫീറ്റ് റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, മാരിയപ്പ സർക്കിൾ,കെകെ ഹള്ളി ഡിപ്പോ, സിഎംആർ റോഡ്, നഞ്ചു അടപ്പ സ്ട്രീറ്റ്, കാരാവള്ളി റോഡ്, രാമയ്യ ലേഔട്ട്, അജമല്ലപ്പ ലേഔട്ട്, ദൊഡ്ഡ ബാനസവാടി, രാമമൂർ റോഡ്. , കൃഷ്ണ റെഡ്ഡി ലേഔട്ട്, ഗോപാലറെഡ്ഡി ലേഔട്ട്, ചിക്ക ബാൻസവാടി, സുബ്ബയനപാല്യ, ഒ.എം.ബി.ആർ. 2, 5, 6th ക്രോസ്, 100 ആദിരാസ്‌റ്റെ ബാനസവാടി, ഗ്രീൻ പാർക്ക് ലേഔട്ട് ഫ്ലവർ ഗാർഡൻ, എന്നിവിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.
എംഎ ഗാർഡൻ, ദിവ്യ ഉണ്ണി ലേഔട്ട്, പ്രകൃതി ടൗൺഷിപ്പ്, മല്ലപ്ലേഔട്ടും ചുറ്റുപാടുകളും, ബൈരതി, കലസനഹള്ളി വില്ലേജ്, നക്ഷത്ര ലേഔട്ട്, ബൈരതി ബന്ദേ, സംഗ എൻക്ലേവ്, അത്തം വിദ്യാനഗർ, ബൈരതിഹള്ളി, കനകശ്രീ ലേഔട്ട്, ഗുബ്ബിക്രോസ്, ബാബുസ പാല്യ, ബാങ്ക്അവന്യു ലേ ഔട്ട്, .സി എൻ ആർ ലേഔട്ട്, ആർ.എസ്.പാല്യ,നനഞ്ചപ്പ ഗാർഡൻ, മുനിക്കല്ലപ്പ ഗാർഡൻ,ഹനുമന്തപ്പരസ്‌റ്റെ, മുനഗൗഡ റോഡ്, സത്യമൂർത്തി റോഡ്, ജെ.വി.ഷെട്ടി റോഡ്, കുവെമ്പു റോഡ്, സദാശിവ ടെമ്പിൾ റോഡ്, ഗുരുമൂർത്തി റോഡ്, ഗുല്ലപ്പ റോഡ്, കമ്മനഹള്ളി സമ്പന്ന റോഡ് എ, ഡി.എം.സി. മിലിട്ടറി, ബഞ്ചാര ലേഔട്ട്, എൻപിഎസ്, ബഥേൽ ലേഔട്ട്, സമൃദ്ധി ലേഔട്ട്, വാട്ടർ ടാങ്ക്, കൽകെരെ, ജയന്തി നഗർ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.