Home Featured ബെംഗളൂരു: ബിഎംടിസി ബസുകളിൽ ക്യൂആർ കോഡ് പേയ്മെൻ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നു

ബെംഗളൂരു: ബിഎംടിസി ബസുകളിൽ ക്യൂആർ കോഡ് പേയ്മെൻ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ബിഎംടിസി ബസുകളിൽ ആരംഭിച്ച യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യൂആർ കോഡ് പേയ്മെൻ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നു. ടിക്കറ്റെടുക്കാനായി യാത്രക്കാർ നേരിടുന്ന ചില്ലറ പ്രശ്നം ഉൾപ്പെടെ പരിഹരിക്കാനായി നഗരത്തിലെ ഓർഡിനറി ബസുകളിലടക്കം യുപിഐ പേയ്മെൻ്റ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തിരക്കുള്ള ബസുകളിൽ ക്യൂആർ കോഡ് സ്കാനിങ് യാത്രക്കാർക്ക് പെടാപ്പാടായ സാഹചര്യത്തിലാണ് യുപിഐ പേയ്മെൻ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ബിഎംടിസി ഒരുങ്ങുന്നത്.

ആദ്യഘട്ടത്തിൽ ബിഎംടിസിയുടെ എസി ബസുകളിൽ മാത്രമായിരുന്നു യുപിഐ പേയ്മെൻ്റ് സംവിധാനം നടപ്പാക്കിയിരുന്നത്. ഇത് പിന്നീട് ഓർഡിനറി ബസുകളിലേക്കടക്കം വ്യാപിപ്പിച്ചു. ഓർഡിനറി ബസുകളിൽ ജനലിന് സമീപമാണ് ക്യൂആർ കോഡ് അടങ്ങുന്ന പേപ്പർ പതിപ്പിച്ചിരിക്കുന്നത്. എന്നാൽ ബസിൽ തിരക്കുള്ള സമയം ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി യാത്രക്കാർക്ക് പരാതിയുണ്ടായിരുന്നു. ഇതിന് പരിഹാരം കാണാനാണ് ബിഎംടിസി യുപിഐ പേയ്മെൻ്റ് സംവിധാനം മെച്ചപ്പെടുത്തുന്നത്.

ബസുകളിലെ ടിക്കറ്റ് മെഷീനുകളിൽ ക്യൂആർ കോഡ് സംവിധാനം കൂടി കൊണ്ടുവരാനാണ് ബിഎംടിസി നീക്കം നടത്തുന്നത്. ഇതിന്റെ ടെസ്റ്റിങ് ഘട്ടം പുരോഗമിക്കുകയാണ്. ഈ വർഷം മാർച്ചോടെ ക്യൂആർ കോഡോടുകൂടിയ ടിക്കറ്റ് മെഷീനുകൾ അവതരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ബിഎംടിസി വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

6265 ബസുകളാണ് ബിഎംടിസിക്ക് കീഴിൽ ബെംഗളൂരുവിൽ സർവീസ് നടത്തുന്നത്. 90 ശതമാനത്തോളം ബസുകളിലും യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യൂആർ കോഡ് പേയ്മെൻ്റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇത് യാത്രക്കാരന് ചില്ലറ കരുതാനും കണ്ടക്ടർക്ക് ചില്ലറ കണ്ടെത്താനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയിട്ടുണ്ട്. അടുത്തിടെ ടിക്കറ്റ് നിരക്കിൽ 15 ശതമാനം വർധന രേഖപ്പെടുത്തിയതോടെ പുതുക്കിയ ചാർജ് നിലവിൽ വരികയും ചില്ലറ പ്രശ്നം രൂക്ഷമാക്കുകയും ചെയ്തിരുന്നു.

ചില്ലറ കണ്ടെത്താനുള്ള പ്രശ്നത്തെ തുടർന്ന് പതിവായി ഡെയ്‍ലി പാസ് എടുക്കുകയാണ് താനെന്ന് ബനശങ്കരിയിൽനിന്ന് സൗത്ത് എൻഡ് സ‍ർക്കിളിലേക്കുള്ള യാത്രക്കാരനായ 17കാരൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എല്ലാ ദിവസവും ചില്ലറ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ട് മൂലം ക്യൂആർ കോഡ് സംവിധാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് ഉത്തരഹള്ളിയിൽനിന്ന് ബിജിഎസ് കോളേജിലേക്കുള്ള യാത്രക്കാരനായ 30കാരൻ പറഞ്ഞു. എന്നാൽ എല്ലാ ബസുകളിലും ക്യൂആർ കോഡ് സംവിധാനം നടപ്പാക്കിയിട്ടില്ലെന്നും ഇദ്ദേഹത്തിന് പരാതിയുണ്ട്. തിരക്കുള്ള സമയങ്ങളിൽ ക്യൂആ‍ർ കോഡുകൾ സ്കാൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് മറ്റ് യാത്രക്കാരും ചൂണ്ടിക്കാട്ടി.

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ആപ്പിൾ വാച്ച് അടിച്ചുമാറ്റാൻ ശ്രമം; അനുഭവം പങ്കുവെച്ച് യാത്രക്കാരൻ

ർശനമായ പരിശോധനയ്ക്ക് ശേഷം മാത്രമേ നമുക്ക് യാത്രയ്ക്കായി വിമാനത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ. ബെൽറ്റ് ഉൾപ്പെടെ കൈവശമുള്ള എല്ലാ സാധനങ്ങളും സ്കാനറിലൂടെ കടത്തിവിട്ട് സുരക്ഷിതമെന്ന് ഉറപ്പിക്കുക എന്നത് എല്ലാ വിമാനത്താവളങ്ങളിലും നിർബന്ധമായ കാര്യമാണ്. വിലപിടിപ്പുള്ള വസ്തുക്കളും ഇക്കൂട്ടത്തിൽ നമ്മൾ കൊടുക്കേണ്ടതായുണ്ട്. അങ്ങനെ പരിശോധനയ്ക്കായി കൊടുക്കുന്ന നമ്മുടെ വസ്തുക്കൾ ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചാലോ?

അത്തരമൊരു സംഭവമാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞദിവസമുണ്ടായത്. ഗുഡ്ഗാവ് സ്വദേശിയായ ഡോ. തുഷാർ മെഹ്ത എന്ന യാത്രക്കാരനാണ് തനിക്കുണ്ടായ ദുരനുഭവം സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പങ്കുവെച്ചത്. ഡോ. മെഹ്തയുടെ വിലയേറിയ ആപ്പിൾ വാച്ചാണ് വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടെ മോഷ്ടിക്കാൻ ശ്രമമുണ്ടായത്. സുരക്ഷാപരിശോധനയ്ക്കായി ട്രേയിൽ വെച്ച തന്റെ ആപ്പിൾ വാച്ച് പരിശോധനയ്ക്കുശേഷം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപെട്ടുവെന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥൻ ഒന്നുകൂടെ നോക്കാൻ പറഞ്ഞു. എന്നാൽ അവിടെയുണ്ടായിരുന്ന യുവാവിനെ ഡോക്ടർക്ക് സംശയം തോന്നി.

ഞാൻ ചുറ്റും നോക്കിയപ്പോൾ എന്റെ ബാഗിലേക്ക് ആകാംക്ഷയോടെ നോക്കിക്കൊണ്ട് നടന്നകലുന്ന ഒരാളെ കണ്ടു. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ അവഗണിച്ചുകൊണ്ട് ഞാൻ അയാളെ തേടി പോയി. അൽപ്പം മുമ്പോട്ട് പോയപ്പോൾ അയാൾ അവിടെയുള്ള ഒരു വാച്ച് സ്റ്റോറിന് മുന്നിൽ നിൽക്കുന്നത് കണ്ടു.’ -ഡോ. മെഹ്ത പറഞ്ഞു. 

‘അവന്റെ അടുത്തെത്തിയ ഞാൻ അവന്റെ പാന്റിന്റെ പോക്കറ്റ് പരിശോധിച്ചു. അതിലൊരു വാച്ചുള്ളതായി എനിക്ക് മനസിലായി. അപ്പോഴാണ് വാച്ച് സ്റ്റോറിൽ ജോലി ചെയ്യുന്ന യുവാവ് എന്റെ സമീപത്തേക്ക് വരികയും വിചിത്രമായി പെരുമാറുകയും ചെയ്തത്. എന്തായാലും ഞാൻ ബലം പ്രയോഗിച്ച് എന്റെ വാച്ച് പുറത്തെടുത്തു (അങ്ങനെ ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി). എന്റെ വാച്ചെടുത്തവനും വാച്ച് സ്റ്റോറിലുള്ളവനും നേരത്തേ പരിചയമുള്ളവരാണെന്ന് എനിക്ക് മനസിലായി. വാച്ച് സ്റ്റോറിലുള്ളവൻ എന്നോട് സംസാരിച്ച് ശ്രദ്ധതിരിച്ചപ്പോൾ എന്റെ വാച്ച് മോഷ്ടിച്ചവൻ അവിടെനിന്ന് രക്ഷപ്പെട്ടു.’ -ഡോ. മെഹ്ത തുടർന്നു.

You may also like

error: Content is protected !!
Join Our WhatsApp Group