Home Featured ബംഗളുരു ചെന്നൈ ഹൈവേയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം

ബംഗളുരു ചെന്നൈ ഹൈവേയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച  പുലർച്ചെ 5.30ന് ആയിരുന്നു സംഭവം. ബംഗളുരു ചെന്നൈ ഹൈവേയിൽ വെച്ചാണ് അപകടമുണ്ടായത്.

മാഹാരാഷ്ട്രയിൽ നിന്ന് സവാളയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. റോഡിലെ മീഡിയൻ മറികടന്ന് മറുവശത്തെത്തിയ ലോറി രണ്ട് വാഹ-നങ്ങളുമായി കൂട്ടിയിടിച്ചു. ആന്ധ്രയിൽ നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഒരു ലോറിയും ആന്ധ്രയിൽ നിന്നുതന്നെ കൃഷ്ണഗിരിയിലേക്ക് വരികയായിരുന്ന മറ്റൊരു ട്രക്കുമാണ് അപകടത്തിൽപ്പെട്ടത്.

സവാളയുമാി വരികയായിരുന്ന വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ തൽക്ഷണം മരിച്ചു. കന്നുകാലികളെ കയറ്റിയ ട്രക്കിലുണ്ടായിരുന്ന രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഈ ട്രക്കിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. പത്തിലേറെ കന്നുകാലികൾക്കും പരിക്കേറ്റിട്ടുണ്ട്. അപകട വിവരം ലഭിച്ച ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി

ട്രെയിനിൽ ചായപ്പാത്രം കഴുകുന്നത് ടോയ്ലെറ്റിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച്, അന്വേഷണം വേണമെന്നാവശ്യം

വൃത്തിഹീനമായ സാഹചര്യത്തിൽ ട്രെയിനുകളിൽ ചായ വിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ക്ലോസറ്റിന്റെ അരികിലുള്ള ജെറ്റ് സ്പ്രേ ഉപയോഗിച്ച് ചായക്കായുള്ള പാൽ കരുതുന്ന സ്റ്റീൽ കണ്ടൈനർ കഴുകുന്ന ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ട്രെയിൻ കി ചായ് എന്ന അടിക്കുറിപ്പോടെയാണ് അയൂബ് എന്നയാൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പേജ് ടാഗ് ചെയ്തുകൊണ്ട് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേർ കമന്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.2018-ൽ ചൈന്നൈ- ഹൈദരാബാദ് എക്സ്പ്രസിൽ ട്രെയിനിലെ ശൗചാലയത്തിലെ വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെ വിതരണക്കാർക്ക് ഇന്ത്യൻ റെയിൽവേ ഒരു ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group