അധ്യാപകനായും പ്രാസംഗികനായും നേരത്തെ തന്നെ അറിയപ്പെട്ടിരുന്നുവെങ്കിലും ബിഗ് ബോസ് മലയാളം സീസണ് 2 വിലൂടെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനായ വ്യക്തിയാണ് ഡോ.രജിത്കുമാർ. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഏതാനും സിനിമകളിലും താരം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ രണ്ടാംവിവാഹം അടക്കമുള്ള തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രജിത് കുമാർ. കൗമുദി മൂവീസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയൊരു വിവാഹ ജീവിതം തനിക്കുണ്ടാകില്ല. കഴിഞ്ഞ 17 വർഷം കൊണ്ട് ഞാന്‍ ശുദ്ധീകരിച്ചെടുത്ത കുറച്ച് നല്ല അറിവുള്ള, നല്ല ഗുണനിലവാരത്തിലുള്ള പ്രവർത്തനങ്ങള്‍ കാഴ്ചവെച്ച ജീനുകള്‍ തന്നെയാണ് എന്റെ ബീജത്തിലുള്ളതെന്ന് എനിക്ക് മനസ്സാലാകും. എന്നാല്‍ ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്റേതായി ഒരു കുഞ്ഞ് ഉണ്ടാകില്ലാലോ. ഞാനിത് നിക്ഷേപിക്കാനായി ഒരു സ്ഥലം കണ്ടെത്തണം. അതിന് എനിക്ക് അനുയോജ്യമായ ഒരാള്‍ എന്റെ മുന്നില്‍ എത്തിക്കാണണമെന്നും അദ്ദേഹം പറയുന്നു.
പുറംകൊണ്ട് സൗന്ദര്യം ഉണ്ടാകുകയും അകം കൊണ്ട് വാശിയും വൈരാഗ്യവും ദേഷ്യവും ഗുസ്തിയും പിടിവാശിയും ദുർബുദ്ധിയും സൂത്രവുമൊക്കെയാണെങ്കില് അവിടുന്നുള്ള അണ്ഡത്തിലെ ജീനിലും ഈ നെഗറ്റീവ് സാധനങ്ങളായിരിക്കില്ലേ? എന്റെ നല്ല ജീനും അവിടുത്തെ മോശം ജീനും കൂടി ചേരുമ്പോള്‍ അവസാനം കൊച്ചിന് തന്നെ കണ്‍ഫ്യൂഷനാകും ഞാന്‍ എന്താവുമെന്ന്. ഞാന്‍ പറയുന്നത് സയന്‍സാണ്.എന്റെ കണക്ക് കൂട്ടല്‍ അനുസരിച്ച് കഴിഞ്ഞ 10 വർഷം കൊണ്ട് 75 ശതമാനം ആളുകള്‍ക്കും അധർമ്മം ബാധിച്ച് കഴിഞ്ഞു. നല്ല പുരുഷന്മാരും നല്ല സ്ത്രീകളുമുണ്ട്, എന്നാല്‍ അവർ 25 ശതമാനം പേർ മാത്രമാണ്. ഈ സാഹചര്യത്തില്‍ ഒരു സൃഷ്ടി ഏറ്റവും നല്ല ഗുണനിലവാരത്തില്‍ വരണമെങ്കില്‍ അത് ഏറ്റവും നല്ല സ്ഥലത്ത് നിക്ഷേപിക്കണം. അത് കണ്ടെത്താന്‍ നടന്ന് സമയം കളയാന്‍ എനിക്ക് താല്പര്യമില്ല.
ബിഗ് ബോസില്‍ ഞാന്‍ പരസ്യമായി പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. എനിക്ക് ഇനി ഒരു കുഞ്ഞുണ്ടായി, ആ കുഞ്ഞ് പത്താം ക്ലാസില്‍ പഠിക്കുകയും അവന്റെ പിടിഎ മീറ്റിങ്ങിന് ഞാന്‍ പോകുകയും ചെയ്യുമ്പോള്‍ പിള്ളേർ അവനോട് പറയും നിന്റെ അപ്പൂപ്പന് വന്നിട്ടുണ്ടല്ലോയെന്ന്. എന്തിനാണ് ആ കുഞ്ഞിനെ മനപ്രയാസത്തിലാക്കുന്നെന്നും രജിത് കുമാർ പറയുന്നു.ഒരുപാട് കയ്പ്പേറിയ ജീവിതാനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയൊരു സ്ത്രീയെ കൂടെ കൊണ്ട് വന്ന് അതിന് എന്തെങ്കിലും ദോഷം വന്നാല്‍ വിഷമമാകും. ജാതകദോഷം എന്നൊക്കെ പറയുന്ന സംഗതികളുണ്ടല്ലോ. ഒരു തവണ കല്യാണം കഴിച്ചതിന്റെ അനുഭവമുണ്ട്. ഞാനൊരു ചൂടുവെള്ളത്തില്‍ വീണ പൂച്ചയാണ്. വീണ്ടുമൊരാളെ കൊണ്ട് വരികയും അതിന് എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു മനപ്രയാസമായി മാറും. അപ്പോള്‍ അങ്ങനെയൊന്നും വേണ്ട.
നേരത്തെ പറഞ്ഞത് പോലെ ഞാന്‍ തന്നെ എന്റെ അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ആക്കി വച്ചിട്ടുണ്ട്. ഷണ്ഡനായി ജനിക്കുന്നവരുണ്ട്. ജനങ്ങളാല്‍ ഷണ്ഡനാക്കപ്പെടുന്നവരുണ്ട്. ബൈബിള്‍ വചനം പോലെ ദൈവരാജ്യത്തെ പ്രതി സ്വയം ഷണ്ഡരാകുന്നവരുമുണ്ട് . ആ ഘട്ടത്തിലാണ് ഞാനിപ്പോള്‍. ഡോക്ടർ ബിജു എബ്രഹാം എന്ന ബംഗ്ലൂർ കമാന്‍ഡോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റുണ്ട്. അദ്ദേഹം തിരക്കഥാകൃത്തും നിർമ്മാതാവുമാണ്.
ബിജു എബ്രഹാം നിർമ്മിക്കുന്ന സിനിമയില്‍ ഞാന്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അടുത്തകാലത്ത് ഞാന്‍ അദ്ദേഹത്തെ നേരില്‍ കാണുകയും എന്നെ പരിശോധിക്കണമെന്നും പറഞ്ഞും. ഞാന്‍ സ്വയം ആര്‍ജിച്ചെടുത്ത ഇറക്ടൈല്‍ ഡിസ്ഫങ്ഷനെന്ന അവസ്ഥയുണ്ട്. അദ്ദേഹം എന്നെ പരിശോധിക്കുകയും ചേട്ടന് ധൈര്യമായി മുന്നോട്ട് പൊയ്ക്കോ എന്നും അദ്ദേഹം പറഞ്ഞു. അതായത് ഞാന്‍ ന്യൂറല്‍ രീതിയില്‍ ഇന്ആക്ടാവിയിരിക്കുകയാണെന്നും ഇനിയൊരിക്കലും മക്കള്‍ ജനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ എനിക്ക് യാതൊരു പേടിയുമില്ല. ഞാന്‍ സ്വന്തമായി എന്നെ ഷണ്ഡനാക്കിയിരിക്കുകയാണെന്നും രജിത് കുമാർ കൂട്ടിച്ചേർത്തു.