കർണാടക എക്സാമിനേഷൻസ് അതോറിറ്റി നടത്തുന്ന കർണാടക പൊതു പ്രവേശന പരീക്ഷ-KCET 2025 നു ജനുവരി 23 മുതൽ ഫെബ്രുവരി 21 വരെ www.cetonline.karnataka.gov.in വഴി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 16, 17 തീയതികളിലാണ് പരീക്ഷ. പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി. ഇ /ബി. ടെക്ക്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.ഫാം, ബി.ടെക് അഗ്രികൾച്ചർ, ഡി.ഫാം, യോഗ & നാച്ചുറോപ്പതി, ബി.എഫ്.എസ്.സി കോഴ്സുകൾക്ക് KCET 25 ലൂടെ പ്രവേശനം ലഭിക്കും. www.kea.kar.nic.in. ഏപ്രിൽ 16 നു ബയോളജി, മാത്തമാറ്റിക്‌സ് പരീക്ഷകളും, 17 നു ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളും നടക്കും. പരീക്ഷ സിലബസ് വെബ്സൈറ്റിൽ നിന്നും ലഭിക്കും.
വേൾഡ് ബാങ്ക് ഇന്റേൺഷിപ് 2025
വേൾഡ് ബാങ്ക് ബിരുദധാരികൾക്കായി ബാങ്ക് ഇന്റേൺഷിപ് പ്രോഗ്രാം 2025 ന് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. ദരിദ്ര ലഘൂകരണം, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഇന്റേൺഷിപ് പ്രോഗ്രാം. ബിരുദം, ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും. പി എച്ച്. ഡി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇക്കണോമിക്സ്, ഫിനാൻസ്, പബ്ലിക് ഹെൽത്ത്, എജ്യുക്കേഷൻ, ന്യൂട്രിഷൻ, സോഷ്യൽ സയൻസസ് ,കൃഷി, പരിസ്ഥിതി,എൻജിനിയറിംഗ്, അർബൻ പ്ലാനിംഗ്, അക്കൗണ്ടിംഗ്, മാനേജ്‌മെന്റ്, ഐ.ടി, കമ്മ്യൂണിക്കേഷൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് പ്രാവീണ്യം അത്യന്താപേക്ഷിതമാണ്.www.worldbank.org
ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രവേശനം
ബെംഗളൂരുവിലെ ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂർ, ബംഗളൂരുവിലെ കെങ്കേരി, യെശ്വന്ത്പൂർ ക്യാമ്പസുകളിലേക്കും ഡൽഹി, പൂനെ ക്യാമ്പസുകളിലേക്കും അപേക്ഷിക്കാം സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, എജ്യുക്കേഷൻ, സയൻസ്, ടെക്നോളജി, ബിസിനസ് ആൻഡ് മാനേജ്മെന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ടൻസി, കൊമേഴ്‌സ്, ഭാഷ തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. www.christuniversity.in
പട്ടായ ബീച്ചില്‍ മൂത്രമൊഴിച്ച് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍; വ്യാപകവിമര്‍ശനം
അടുത്തിടെയായി ഇന്ത്യയിൽനിന്നുള്ള സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽപെട്ടതാണ് തായ്ലൻഡ്. ഇവിടത്തെ പട്ടായ ബീച്ചുകളാണ് വിനോദസഞ്ചാരികളുടെ സ്വപ്ന ഡെസ്റ്റിനേഷൻ. എന്നാൽ, പട്ടായയിലെത്തുന്ന ഇന്ത്യക്കാരെക്കുറിച്ച് അത്രനല്ല വാർത്തകളൊന്നുമല്ല ഇപ്പോൾ പുറത്തുവരുന്നത്.തിരക്കേറിയ ഒരു വൈകുന്നേരം പട്ടായ ബീച്ചിൽ മൂത്രമൊഴിക്കുന്ന ഒരുകൂട്ടം ഇന്ത്യൻ സഞ്ചാരികളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പ്രദേശവാസികൾ ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഘത്തിന്റെ പ്രവൃത്തിക്കെതിരെ വ്യാപകവിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
വിനോദ സഞ്ചാരത്തിനായി എത്തുന്ന പ്രദേശങ്ങളിലെ സംസ്കാരത്തെ ബഹുമാനിക്കണമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. തായ്ലൻഡിൽ എന്നല്ല ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും മിനിമം മര്യാദ കാണിക്കണമെന്ന് ചിലർ പറയുന്നു. പട്ടായയിൽനിന്നുള്ള ഈ വീഡിയോ ഇനി അവിടേക്ക് യാത്രചെയ്യാൻ ഒരുങ്ങുന്നവർക്കുള്ള പാഠമാകണമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.