Home Featured ബെംഗളൂരു : എയ്റോ ഷോ: വിമാന സർവീസ് ഫെബ്രുവരി 5 മുതൽ തടസ്സപ്പെടും

ബെംഗളൂരു : എയ്റോ ഷോ: വിമാന സർവീസ് ഫെബ്രുവരി 5 മുതൽ തടസ്സപ്പെടും

ബെംഗളൂരു∙ എയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഫെബ്രുവരി 5 മുതൽ 14 വരെ തടസ്സപ്പെടും. പരിശീലനം നടക്കുന്ന 5 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും സർവീസുകൾ പുനഃക്രമീകരിക്കും.

 പ്രദർശനത്തിന്റെ ഉദ്ഘാടന ദിനമായ 10ന് രാവിലെ 9 മുതൽ 12 വരെയും 2 മുതൽ വൈകിട്ട് 4 വരെയും 11നും 12നും ഉച്ചയ്ക്ക് 12 മുതൽ 3 വരെയും 13നും 14നും രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയും വിമാന സർവീസുകൾ തടസ്സപ്പെടുമെന്ന് ബെംഗളൂരു രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (ബിഐഎഎൽ) അറിയിച്ചു.

യെലഹങ്ക വ്യോമസേനാ താവളത്തിൽ നടക്കുന്ന എയ്റോ ഇന്ത്യ പ്രദർശനത്തിൽ പങ്കെടുക്കുന്ന പോർ വിമാനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് ദേവനഹള്ളിയിലെ വിമാനത്താവള റൺവേ 8 ദിവസങ്ങളിലായി 47 മണിക്കൂർ നേരം അടച്ചിടുന്നത്.

മാപ്പ് തരണം, ദേഷ്യത്തില്‍ പറഞ്ഞതാണ്: അധ്യാപകനെതിരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

പാലക്കാട് : തൃത്താലയില്‍ അധ്യാപകന് എതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്. പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്.
തനിക്ക് ഈ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കാന്‍ ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. വിദ്യാര്‍ഥിക്കെതിരായ അധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സിഐ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടികൂടി. ഫോണ്‍ അധ്യാപകന്‍, പ്രധാന അധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയില്‍ എത്തിയത്.ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിയ്ക്കകത്ത് വെച്ച് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി. ദൃശ്യങ്ങള്‍ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുകയെന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.

You may also like

error: Content is protected !!
Join Our WhatsApp Group