Home Featured മൈസൂരുവില്‍ മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവര്‍ന്നു.

മൈസൂരുവില്‍ മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവര്‍ന്നു.

മൈസൂരുവില്‍ വച്ച് പട്ടാപ്പകല്‍ മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവര്‍ന്നു. അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി ബിസിനസ്സുകാരനായ സൂഫിയെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച ശേഷം പണവും കാറുമായി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ വച്ച നടന്ന സംഭവത്തില്‍ ആളുകള്‍ ആശങ്കയിലാണ്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സൂഫി ആക്രമിക്കപ്പെട്ടത്.

തുടര്‍ന്ന് സൂഫി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ചെക്കുപോസ്റ്റുകളില്‍ വിവരം നല്‍കിയതായും പരിശോധന ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ വെടിവെച്ചുകൊന്ന ശേഷം 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞിരുന്നു.

കുട്ടിയെ കാണണം, ടെക്കി അതുല്‍ സുഭാഷിന്റെ കുഞ്ഞിനെ അര മണിക്കൂറിനുള്ളില്‍ ഹാജരാക്കണം: സുപ്രീംകോടതി

ഡിസംബറില്‍ ആത്മഹത്യ ചെയ്ത ടെക്കി അതുല്‍ സുഭാഷിന്റെ നാല് വയസുള്ള മകനേയും ഭാര്യ നികിത സിംഘാനിയേയും 30 മിനിറ്റിനുള്ളില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി. വിഡിയോ ലിങ്ക് വഴി കുട്ടിയെ ഹാജരാക്കാന്‍ സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌നയും ജസ്റ്റിസ് എസ് സി ശര്‍മയും നിര്‍ദേശിച്ചു. കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ട് അതുല്‍ സുഭാഷിന്റെ അമ്മ അഞ്ജു ദേവിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഹേബിയസ് കോര്‍പസ് ഹര്‍ജി ആയതിനാല്‍ കുട്ടിയെ എത്രയും വേഗം കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കണമെന്നായിരുന്നു ബെഞ്ചിന്‍റെ ആവശ്യം. തുടര്‍ന്ന് 45 മിനിറ്റിന് ശേഷം കുട്ടിയെ വിഡിയോ കോളില്‍ കോടതിയില്‍ ഹാജരാക്കി.ഈ മാസം ആദ്യം കുട്ടി ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു ബോര്‍ഡിങ് സ്‌കൂളിലാണെന്നാണ് കുട്ടിയുടെ അമ്മ നികിത സിംഘാനിയ കോടതിയെ അറിയിച്ചത്. കുട്ടി എവിടെയാണുള്ളതെന്ന് വ്യക്തമാക്കാന്‍ കോടതി കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അതുല്‍ സുഭാഷും നികിത സിംഘാനിയയും 2019ല്‍ വിവാഹിതരാവുകയും 2020ല്‍ മകന്‍ ജനിക്കുകയും ചെയ്തു. 2021 ല്‍ ഭാര്യ നികിത കുട്ടിയേയും കൊണ്ട് മാറി താമസിക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം ഡിസംബര്‍ 9ന് ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ സുഭാഷ് ജീവനൊടുക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group