Home Featured വിനോദയാത്രക്കെത്തി കടലിൽ കുളിക്കാനിറങ്ങിയ 4 സ്കൂൾ വിദ്യാർത്ഥിനികൾ മുങ്ങിമരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

വിനോദയാത്രക്കെത്തി കടലിൽ കുളിക്കാനിറങ്ങിയ 4 സ്കൂൾ വിദ്യാർത്ഥിനികൾ മുങ്ങിമരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

കോലാർ; കർണാടകയിൽ സ്‌കൂളിൽ നിന്നും വിനോദയാത്രക്കെത്തി, കടലിൽ കുളിക്കാനിറങ്ങിയ 4 സ്കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു.കോലാർ ജില്ലയിലെ പ്രശസ്തമായ ഒരു സ്കൂളിൽ പഠിക്കുന്ന 54 വിദ്യാർത്ഥികൾ ആണ് വിനോദയാത്രക്കെത്തിയത്. അതിൻറെ ഭാഗമായാണ് ഇവർ മുരുഡേശ്വരർ ക്ഷേത്ര കടപ്പുറത്ത് സമയം ചെലവഴിക്കാൻ പോയത്.

ഇവരിൽ 7 വിദ്യാർഥികൾ ഒരുമിച്ച് ബീച്ചിൽ കുളിക്കാനിറങ്ങിയിട്ടുണ്ട്. അപ്രതീക്ഷിതമായി ഇവർ കടലിൽ മുങ്ങിപ്പോകുകയായിരുന്നു. വിദ്യാർഥികൾ പരിഭ്രാന്തരായി നിലവിളിക്കുന്നത് കണ്ട അധ്യാപകർ കടലിൽ ചാടി രക്ഷിക്കാൻ ശ്രമിച്ചു. ഏറെ സമയത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ, 7 വിദ്യാർത്ഥികളിൽ 3 പേരെ മാത്രമാണ് അവർക്ക് രക്ഷിക്കാൻ കഴിഞ്ഞത്.

ശ്രീവന്ദതി, ദിഷിത, വന്ദന, ലാവണ്യ എന്നീ നാല് വിദ്യാർഥികളാണ് മുങ്ങിമരിച്ചത്. രക്ഷപ്പെടുത്തിയ യശോദ, വീക്ഷണ, ലിപിക എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണ്, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വിവരമറിഞ്ഞെത്തിയ ജില്ലാ റവന്യൂ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ ആരാഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group