ബെംഗളൂരു : കർണാടകത്തിൽ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ നിര്യാണത്തിലുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണിത്.സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു.
മകനും മരുമകളും ഉപദ്രവിക്കുന്നു; സംരക്ഷണം ആവശ്യപ്പെട്ട് മുതിർന്ന നടൻ പൊലീസിനെ സമീപിച്ചു
മകനും മരുമകൾക്കുമെതിരെ മുതിർന്ന നടൻ പൊലീസിനെ സമീപിച്ചു.തെലുങ്ക് നടൻ മോഹൻ ബാബുവാണ് മകൻ മനോജ് മഞ്ചുവിനും മരുമകൾ മോണിക്കയ്ക്കുമെതിരെ പരാതി നൽകിയത്. തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മോഹൻ ബാബു സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ് നടൻ. നേരത്തെ, പിതാവ് ആക്രമിച്ചതായി ആരോപിച്ച് മകനും പൊലീസിനെ സമീപിച്ചിരുന്നു. മകന്റെ 7 മാസം പ്രായമുള്ള കുഞ്ഞ് നടന്റെ സംരക്ഷണയിലാണ് കഴിയുന്നത്.