Home Featured ബംഗളൂരു നഗരത്തില്‍ സ്വയം പരസ്യബോര്‍ഡുകളായി മാറി മനുഷ്യര്‍, വീഡിയോ വൈറൽ

ബംഗളൂരു നഗരത്തില്‍ സ്വയം പരസ്യബോര്‍ഡുകളായി മാറി മനുഷ്യര്‍, വീഡിയോ വൈറൽ

ഇന്ത്യ അടക്കമുള്ള പല രാഷ്ട്രങ്ങളും ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുകയാണെന്നും സാമ്പത്തികമായ അന്തരം രൂക്ഷമാവുകയാണെന്നുമുള്ള പഠനങ്ങള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് എക്‌സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പും ഒപ്പമുള്ള ചിത്രവും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടിയത്. ഇന്ത്യയുടെ ഐടി നഗരമായ ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യമായിരുന്നു അത്. 

തങ്ങളുടെ പുറത്ത്, എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച ബില്‍ബോര്‍ഡുകള്‍ തൂക്കി ആളുകള്‍ തിരക്കേറിയ ബെംഗളൂരു നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു, റോഷന്‍ എന്ന എക്‌സ് ഉപയോക്താവ് പങ്കുവച്ചത്. റോഡ് സൈഡുകളിലും കെട്ടിടങ്ങളുടെ മുകളിലും കണ്ടിരുന്ന ബില്‍ബോര്‍ഡുകളുടെ ചെറിയ പതിപ്പുകളുമായി മനുഷ്യര്‍ നടന്നു നീങ്ങുന്ന ചിത്രം സമൂഹ മാധ്യമ ഉപഭോക്താക്കളെ ഏറെ അസ്വസ്ഥമാക്കിയെന്ന് അവരെഴുതിയ കുറിപ്പുകളില്‍ നിന്ന് വ്യക്തം. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സ്വിഷാണ് മനുഷ്യരെ ഉപയോഗിച്ച് ഇത്തരമൊരു പരസ്യം ചെയ്തതിന് പിന്നില്‍.

പരമ്പരാഗത പരസ്യ മാര്‍ഗ്ഗങ്ങളില്‍ നിന്നും മാറിയുള്ള പരസ്യം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചെന്നും സ്വിഷ് അവകാശപ്പെടുന്നു. മനുഷ്യര്‍ ചുമന്ന് നടന്ന ആ പരസ്യ ബോര്‍ഡുകളില്‍ സ്വിഷിന്റെ ഭക്ഷണ വിതരണ പരസ്യമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ പരസ്യം ചുമക്കുന്ന മനുഷ്യര്‍ പലയിടത്തുമുണ്ടെന്നും ഇത് അത്ര സുഖകരമായ കാഴ്ചയല്ലെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി. ഇത്തരമൊരു പരസ്യ രീതി അപമാനകരമാണെന്നും മനുഷ്യത്വ രഹിതമാണെന്നും നിരവധി കാഴ്ചക്കാരെഴുതി. ഇക്കാലത്ത് ജീവിക്കാനായി മനുഷ്യര്‍ക്ക് എന്തൊക്കെ വേഷങ്ങളാണ് കെട്ടേണ്ടിവരുന്നത് എന്നായിരുന്നു ചിലര്‍ പരിതപിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group