വയനാട് ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ ദുരിത ബാധിതരായ സഹോദരങ്ങളുടെ വിഷമ ഘട്ടങ്ങളിൽ കൈതാങ്ങായി ഓടി എത്തിയ കല ബാംഗ്ലൂർ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ CMDRF ഫണ്ടിലേക്ക് കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ശ്രീ ഫിലിപ് കെ ജോർജ് കേരളത്തിന്റെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും നിലവിൽ മട്ടന്നൂർ എം എൽ എ യുമായ ശ്രീമതി കെ കെ ശൈലജ ടീച്ചറിന് കൈമാറി.
കോവിഡ് ദുരന്തകാലത്തും cmdrf ലേക്ക് സംഭാവന നൽകിയ സംഘടന കല സ്വാന്തനം എന്ന ജനകീയ പദ്ധതിയിലൂടെ നിരവധി ജീവകാരുണ്യ പ്രാവർത്തനങ്ങളാണ് കേരളത്തിലും കർണാടകയിലുംസംഘടന നടത്തി വരുന്നത്. പ്രസ്തുത ചടങ്ങിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഉമേഷ്, ബാംഗ്ലൂർ ജില്ലാ സെക്രട്ടറിയേറ്റു അംഗം ലിംഗരാജ്, കലയുടെ വൈസ് പ്രസിഡന്റ് കൊച്ചുമോൻ, കല ജോയിന്റ് സെക്രട്ടറി സുമേഷ് എന്നിവർ സന്നിഹിതരായിരുന്നു.