ബംഗളൂരു: നഗരത്തിലെ ഗാന്ധിനഗറില്‍ കഴിഞ്ഞ മാർച്ച് എട്ടിന് തുടങ്ങിയ അക്ക കഫേ വിജയം കണ്ടതിനെ തുടർന്ന് ദേവനഹള്ളിയിലും പുതിയ ഔട്ട്ലറ്റ് ആരംഭിച്ചു.ദേവനഹള്ളി താലൂക്ക് പഞ്ചായത്തിന് മുന്നില്‍ അക്ക കഫേയും അക്ക ബേക്കറിയും മെഡിക്കല്‍ വിദ്യാഭ്യാസ നൈപുണ്യ വികസന ഉപജീവന മന്ത്രി ശരണ്‍പ്രകാശ് പാട്ടീല്‍ ഉദ്ഘാടനംചെയ്തു. സഞ്ജീവനി കർണാടക സ്റ്റേറ്റ് റൂറല്‍ ലൈവ് ലിഹുഡ് അഭിയാൻ, ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി, കർണാടക നൈപുണ്യ വികസനം, സംരംഭകത്വം, ഉപജീവന വകുപ്പ് എന്നിവയുടെ കീഴിലാണ് കഫേ തുറന്നത്.
ദേവനഹള്ളി കഫേ സ്വയം സഹായ സംഘത്തിലെ 12 സ്ത്രീകളടങ്ങുന്ന സംഘമാണ് നടത്തുന്നത്. ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ ഒമ്ബത് മുതല്‍ രാത്രി ഒമ്ബത് വരെയും തുറന്ന് പ്രവർത്തിക്കും. ഭക്ഷ്യമന്ത്രി കെ.എച്ച്. മുനിയപ്പ, ജില്ല ഗാരന്റി സ്കീം ഇംപ്ലിമെന്‍റേഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് നാരായണസ്വാമി, നൈപുണ്യ വികസന വകുപ്പ് വികസന കമീഷണർ ഉമാ മഹാദേവൻ, ദേശീയ ഉപജീവന അഭിയാൻ ഡയറക്ടർ പി. ശ്രീവിദ്യ എന്നിവർ സംസാരിച്ചു. സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിച്ച വിവിധ നടപടികളില്‍ ഒന്നാണ് അക്ക കഫേ. നിലവില്‍ 2500 കോഫി കിയോസ്‌കുകളും 250 അക്ക കഫേകളും തുറക്കുകയാണ് ലക്ഷ്യം.
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, ക്രൂരത തുറന്നുപറഞ്ഞ് 8 വയസുകാരന്‍; മകന്റെ മൊഴിയില്‍ അച്ഛന് കിട്ടിയത് എട്ടിന്റെ പണി
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. 8ഉം 6ഉം വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.ചെന്നൈ സെഷന്‍സ് ജഡ്ജ് ആണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.ബി സുരേഷ് എന്ന 40കാരന്‍ ഭാര്യയും 33കാരിയുമായ കല്‍പനയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 40കാരനെതിരെ രണ്ട് നിര്‍ണായക സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ കൊണ്ടുവന്നത്. ഇതിലൊന്ന് 40കാരന്റെ എട്ട് വയസുള്ള മകനായിരുന്നു.അമ്മയെ പിതാവ് പതിവായി മര്‍ദ്ദിക്കുമായിരുന്നുവെന്നും സംഭവ ദിവസം നടന്ന അക്രമവും കുട്ടി കോടതിയില്‍ വിശദമാക്കി. അയല്‍വാസിയുടെ മൊഴി കൂടി കണക്കിലെടുത്താണ് കോടതി 40കാരന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയോടുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിന് പിന്നാലെ നടന്ന വാക്കേറ്റത്തിനൊടുവിലാണ് കൊലപാതകം നടന്നത്. കല്‍പന വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതായാണ് ഇയാള്‍ പറഞ്ഞത്.ഉറങ്ങിക്കിടക്കുമ്ബോള്‍ വലിയ ശബ്ദം കേട്ട് നോക്കുമ്ബോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചാണെന്നും ബെല്‍ട്ട് പോലുള്ള വസ്തു ഉപയോഗിച്ചാണ് ശ്വാസം മുട്ടിച്ചതെന്നും വ്യക്തമായി.ഏറെക്കാലമായി മറ്റൊരു സ്ത്രീയ്‌ക്കൊപ്പം താമസിച്ചിരുന്ന 40കാരന്‍ അടുത്തിടെയാണ് വീട്ടിലേക്ക് മടങ്ങി എത്തിയത്.