ബംഗളൂരു: നഗരത്തില്‍ ഉള്‍പ്പെടെ കർണാടകയുടെ പല ഭാഗങ്ങളിലും അടുത്ത അഞ്ചു ദിവസം മഴ പെയ്യുന്നത് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബുധനാഴ്ച രാത്രി മുതല്‍ ബംഗളൂരുവില്‍ മഴ തുടങ്ങിയിരുന്നു. ഉത്തര കന്നട, ദക്ഷിണ കന്നട, ഉഡുപ്പി, ബാഗല്‍കോട്ട്, ബെല്‍ഗാം, ധാർവാഡ്, ഗദഗ്, ഹാവേരി, ബെല്ലാരി, ബംഗളൂരു റൂറല്‍, ബംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കബെല്ലാപ്പുർ, ചിക്കമഗളൂരു, ചിത്രദുർഗ, ദാവംഗരെ, കുടക്, കോലാർ, മൈസൂരു, രാമനഗര, തുംക് എന്നിവിടങ്ങളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വിജയനഗർ, മാണ്ഡ്യ, മൈസൂരു, ഹാസൻ, യാദ്ഗിരി, വിജയപുര, റായ്ച്ചൂർ, കൊപ്പല്‍, കലബുറഗി, ബിദർ എന്നിവിടങ്ങളില്‍ മിതമായ മഴ ലഭിക്കും.
കിരവത്തി, കൊല്ലൂർ, ഹുഞ്ചടക്കാട്ടെ, മുണ്ടഗോഡു, കദ്ര, സിദ്ധാപുർ, തിഗാർട്ടി, ജയപുര, നർപുർ, ബനവാസി, കാർവാര, ലോണ്ട, അഗുംബെ, ഹിരേകേരൂർ, കൊട്ടിഗെഹാർ, ഹലിയാല, യല്ലാപ്പുർ, കുന്ദഗോള, ഹവേരി, ശൃംഗേരി, കോപ്പ, മുടിഗേരി, കുമത, ബെല്‍ഗാം, കലാസ, ബലെഹോന്നൂർ, ദാവൻഗെരെ, ഇറ്റേഗരെ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ഗോകർണ, ഗെറുസോപ്പ, ധാർവാഡ്, ലക്ഷ്മേശ്വർ, ധാർവാഡ്, നായകനഹട്ടി, കമ്മാരടി, കുന്താപുരം, മങ്കി, ഹൊന്നാവര, ധർമസ്ഥല, കോട്ട, ഉഡുപ്പി, ബൈലഹോംഗല, നാപോക് ലു, ചന്നഗിരി, നരഗുണ്ട, ദാവൻഗരെ, ബേലൂർ, സോംവാർപേട്ട് എന്നിവിടങ്ങളിലും മഴ ലഭിച്ചു.
മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി, ആത്മഹത്യകുറിപ്പ് കണ്ടെത്തി
മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു . ഹസാരിറാം ബിഷ്‌ണോയി (70), ഭാര്യ ചവാലി ദേവി (68) എന്നിവരാണ് വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ചാടി ജീവനൊടുക്കിയത് .രാജസ്ഥാനിലെ നഗ്വാറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സ്വത്തിനെച്ചൊല്ലി മക്കള്‍ ഭക്ഷണം പോലും നല്‍കാതെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നഗ്വാറിലെ കര്‍ണി കോളനിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ദമ്ബതികള്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്.
രാജേന്ദ്ര, സുനില്‍, മഞ്ജു, സുനിത എന്നിവരാണ് മക്കള്‍.മക്കളായ രാജേന്ദ്രയും സുനിലും തങ്ങളെ മര്‍ദിച്ചിരുന്നതായി ഇവരും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. മരുമക്കളായ രോഷ്‌നിയും അനിതയും കൊച്ചുമകന്‍ പ്രണവും ഉപദ്രവിച്ചിരുന്നു. സ്വത്ത് മക്കളുടെ പേരില്‍ എഴുതി നല്‍കണമെന്നായിരുന്നു ആവശ്യം. ഭക്ഷണം പോലും നല്‍കാതെയായിരുന്നു പീഡനം. പാത്രമെടുത്ത് ഭീക്ഷയാചിക്കാനാണ് മകന്‍ സുനില്‍ പറഞ്ഞത്. ഭക്ഷണം നല്‍കില്ലെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തില്‍ പറയുന്നു.
ഉറങ്ങുമ്ബോള്‍ മക്കള്‍ കൊലപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നതായും ഇവര്‍ കത്തില്‍ പറയുന്നു. രണ്ട് ദിവസമായി ഹസാരിറാമിനേയും ചവാലിയേയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മകനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മകന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വീട്ടില്‍ എത്തി പരിശോധിക്കുമ്ബോള്‍ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ ദമ്ബതികളെ കണ്ടെത്തുകയായിരുന്നു.