Home Featured ബെംഗളൂരു മെട്രോയില്‍ ജോലി നേടാം; 2 ലക്ഷം വരെ ശമ്ബളം; ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം

ബെംഗളൂരു മെട്രോയില്‍ ജോലി നേടാം; 2 ലക്ഷം വരെ ശമ്ബളം; ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം

ബെംഗളൂരു മെട്രോയ്ക്ക് കീഴില് ജോലിക്കാരെ നിയമിക്കുന്നു. എക്സിക്യൂട്ടീവ് ഡയറക്ടര് (ട്രാക്ഷന് സിസ്റ്റംസ്), ചീഫ് എഞ്ചിനീയര് (റോളിങ് സ്റ്റോക്ക്), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര് (റോളിങ് സ്റ്റോക്ക്, ട്രാക്ഷന്, ഇ ആന്റ് എം, ടെലികമ്മ്യൂണിക്കേഷന് ആന്റ് എ.എപ്സി, കോണ്ട്രാക്‌ട്സ്) എന്നിങ്ങനെ 13 തസ്തികകളിലാണ് നിയമനം നടക്കുന്നത്.3 വര്ഷത്തേക്ക് കരാര് നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തില് കാലാവധി നീട്ടിയേക്കും. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 16 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

ഒഴിവുകള്: ചീഫ് എന്ജിനീയര്,ഡെപ്യൂട്ടി എന്ജിനിയര് (റോളിംഗ് സ്റ്റോക്ക്), ഡെപ്യൂട്ടി എന്ഡിനീയര് (ട്രാക്ഷന്), ഡെപ്യൂട്ടി ചീഫ് എന്ജിനീയര് (ഇ ആന്റ് എം) എന്നീ തസ്തികളില് 2 വീതവും മറ്റ് തസ്തികകളിലേക്ക് ഓരോ ഒഴിവുമാണുള്ളത്.

പ്രായപരിധി: എക്സിക്യൂട്ടീവ് ഡയറക്ടര്, ചീഫ് എഞ്ചിനിയര് തസ്തികയില് അപേക്ഷിക്കാനുള്ള പ്രായപരിധി 55 വയസമാണ്. ഡെപ്യൂട്ടി ചീഫ് എന്ജിനയര് തസ്തികയില് 50 വയസും.

യോഗ്യത:എക്സിക്യൂട്ടീവ് ഡയറക്ടര് (ട്രാക്ഷന്) ഇലക്‌ട്രിക്കല്/ ഇലക്‌ട്രോണിക്സ് ഏതെങ്കിലും വിഭാഗത്തില് ബിഇ അല്ലെങ്കില് ബിടെക് ബിരുദം. കൂടാതെ റെയില്വേ അല്ലെങ്കില് പ്രധാന റെയില്വേ അധിഷ്ഠിത നഗര ഗതാഗത പദ്ധതികളില് ഗ്രൂപ്പ് ‘എ’ എക്സിക്യൂട്ടീവ് സര്വീസില് കുറഞ്ഞത് 22 വര്ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പവര് ട്രാന്സ്മിഷന് ഗതാഗത സംവിധാനങ്ങള് എസ്സിഎഡിഎ എന്നീ പ്രൊജക്ടുകളില് സീനിയര് തസ്തികയില് കുറഞ്ഞത് അഞ്ച് വര്ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് .(കൂടുതല് വിവരങ്ങള് വിജ്ഞാപനത്തില്).

ശമ്ബളം: എക്സിക്യൂട്ടീവ് ഡയറക്ടര് = 2,81,250ചീഫ് എഞ്ചിനീയര് = 2,06,250ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര് = 1,40,000

അപേക്ഷ : ഉദ്യോഗാര്ഥികള് ഒക്ടോബര് 16നകം ഓണ്ലൈന് അപേക്ഷ നല്കണം. അതിന് ശേഷം പ്രിന്റൗട്ട് എടുത്ത് ആവശ്യമായ രേഖകള്ക്കൊപ്പം ജനറല് മാനേജര് (എച്ച്‌.ആര്), ബാംഗ്ലൂര് മെട്രോ റെയില് കോര്പ്പറേഷന് ലിമിറ്റഡ്, 3 ഫ്ളോര്, BMTC Complex, KH Road, ശാന്തിനഗര് ബെംഗളൂരു 560 027 എന്ന വിലാസത്തില് 22ന് മുന്പായി അയക്കണം.

കൂടുതല് വിവരങ്ങള്ക്ക് വെബ്സൈറ്റ് സന്ദര്ശിക്കുക: https://english.bmrc.co.in/

You may also like

error: Content is protected !!
Join Our WhatsApp Group