Home Featured തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ;കർണാടക എംഎല്‍എയ്ക്കെതിരെ കേസ്

തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ;കർണാടക എംഎല്‍എയ്ക്കെതിരെ കേസ്

യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. കർണാടക മുൻ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ വിനയ് കുല്‍ക്കർണിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഹാവേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2022 ഓഗസ്റ്റ് 24ന് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് മുപ്പത്തിനാലുകാരിയുടെ പരാതി. കുല്‍ക്കർണിയുടെ അനുയായി അർജുനും കേസില്‍ പ്രതിയാണ്.2022ലാണ് താനും കുല്‍ക്കർണിയുമായി പരിചയപ്പെടുന്നതെന്ന് യുവതി പറയുന്നു. ഒരു സുഹൃത്ത് വഴിയാണ് കുല്‍ക്കർണിയെ പരിചയപ്പെടുന്നത്.

തുടർന്ന് 2022 ഓഗസ്റ്റ് 24ന് ബെംഗളൂരു വിമാനത്താവളത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.അതേസമയം, ലൈംഗിക ആരോപണം ഉന്നയിച്ച്‌ ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച്‌ സാമൂഹ്യ പ്രവർത്തകയായ യുവതിക്കും കന്നഡ വാർത്താ ചാനലിനുമെതിരെ കുല്‍ക്കർണി നല്‍കിയ പരാതിയില്‍ലും പൊലീസ് കേസെടുത്തിട്ടുണ്ട്. വിനയ് കുല്‍ക്കർണിക്കെതിരെ സിബിഐ അന്വേഷിക്കുന്ന കൊലപാതകക്കേസും നിലവിലുണ്ട്.

2016 ജൂണ്‍ 5ന് ബിജെപി ധാർവാഡ് ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ സപ്താപുരയിലെ ജിമ്മില്‍ കൊലപ്പെടുത്തിയെന്ന കേസാണിത്.2020 നവംബറില്‍ കേസിലെ ഒന്നാം പ്രതിയായ കുല്‍ക്കർണി അറസ്റ്റിലായിരുന്നു. ‌സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ധാർവാഡ് ജില്ലയില്‍ പ്രവേശിക്കുന്നതു വിലക്കി. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കുല്‍ക്കർണിക്ക്, ഇതിനെത്തുടർന്ന്, പ്രചാരണത്തിനായി പോലും സ്വന്തം മണ്ഡലമായ ധാർവാഡ് റൂറലില്‍ പ്രവേശിക്കാനായില്ല.

ഇരുതലമൂരിയെ വില്‍ക്കാൻ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍

ഇരുതലമൂരിയെ വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നതിനിടെ നാല് പേർ പിടിയില്‍. ഇരുതലമൂരിയെ വില്‍ക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.മുംബൈയിലെ കഫെ പരേഡ് എന്ന പ്രദേശത്ത് ഇരുതലമൂരിയെ അനധികൃതമായി വില്‍പന നടത്തുന്നുവെന്ന് അസിസ്റ്റന്‍റ് പൊലീസ് ഇൻസ്‌പെക്ടർ അമിത് ദിയോകർക്ക് ലഭിച്ച വിവരത്തെ തുടർന്ന് വാഹനങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഞ്ച് കിലോഗ്രാം ഭാരമുള്ള ഇരുതലമൂരിയെ കണ്ടെത്തിയത്. 30 ലക്ഷം രൂപയ്ക്ക് വില്‍ക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

നരസിംഹ സത്യമ ധോതി (40), ശിവ മല്ലേഷ് അഡാപ് (18), രവി വസന്ത് ഭോയർ (54), അരവിന്ദ് ഗുപ്ത (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭോയറും ഗുപ്തയും മുംബൈ സ്വദേശികളാണ്. ധോതിയും അഡാപ്പും തെലങ്കാന സ്വദേശികളുമാണ്. ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം പൊലീസ് കേസെടുത്തു.പാമ്ബു വർഗത്തില്‍പ്പെട്ട ഒരു ജീവിയാണ് ഇരുതലമൂരി. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാല്‍ ആണ് ഇവക്ക് ഈ പേര് ലഭിച്ചത്.

ഇരുതലമൂരിയെ സൂക്ഷിച്ചാല്‍ ഭാഗ്യമെത്തും എന്ന അന്ധവിശ്വാസത്തിന്റെ മറവിലാണ് ഇവയ്ക്ക് ആവശ്യക്കാരെത്തുന്നത്. ഇതിനെ പിടികൂടുന്നതും വില്‍ക്കുന്നതും കൊല്ലുന്നതും കുറ്റമാണ്. അദ്ഭുത സിദ്ധികള്‍ ഇരുതലമൂരിക്ക് ഉണ്ടെന്നും ഇവയെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം തേടിയെത്തുമെന്നും വിശ്വസിപ്പിച്ചാണ് സംഘങ്ങള്‍ ഇവയെ തേടിയെത്തുന്നത്. രാജ്യാന്തര വിപണിയില്‍ ചിലയിനം മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണത്തിനും ഇവയെ ഉപയോഗിക്കാറുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group