Home Featured മൈസൂരു ദസറ: ജംബോ സവാരി ശനിയാഴ്ച നടക്കും ; കൊട്ടാരം അങ്കണത്തില്‍ റിഹേഴ്സൽ

മൈസൂരു ദസറ: ജംബോ സവാരി ശനിയാഴ്ച നടക്കും ; കൊട്ടാരം അങ്കണത്തില്‍ റിഹേഴ്സൽ

ബംഗളൂരു: മൈസൂരു ദസറ ആഘോഷങ്ങളുടെ ഏറ്റവും ആകർഷകമായ ജംബോ സവാരി ശനിയാഴ്ച നടക്കും. ആനകളുടെ നടത്തം റിഹേഴ്സല്‍ ബുധനാഴ്ച കൊട്ടാരം അങ്കണത്തില്‍ ഔദ്യോഗിക ബഹുമതികളോടെ വിജയമായി.ജംബോ സവാരിയില്‍ അംബാരി ചുമക്കേണ്ട അഭിമന്യു നയിച്ച റിഹേഴ്സല്‍ സഞ്ചാരത്തില്‍ മറ്റ് ആനകളും അണിനിരന്നു.അഭിമന്യുവിന് പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് അടിക്കുന്നുആറ് പ്ലാറ്റൂണ്‍ കർണാടക സായുധ പൊലീസ്, ഹോം ഗാർഡ് സംഘം, പൊലീസ് ബാന്‍ഡ് വാദ്യം അകമ്ബടി സേവിച്ചു.

റിഹേഴ്സല്‍ അവസാനിച്ച വേദിയില്‍ അഭിമന്യുവിന് ടി.എസ്. ശ്രീവാസ്ത എം.എല്‍.എ അഭിവാദ്യം അർപ്പിച്ചു.ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ എം. മുത്തുരാജു, എസ്. ജഹ്നവി, മാരുതി, കൊട്ടാരം അസി. കമീഷണർ ചന്ദ്രശേഖർ, ജില്ല ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ. ഐ.ബി. പ്രഭു ഗൗഡ എന്നിവർ സല്യൂട്ട് ചെയ്തു.

വിറച്ചിട്ട് സംസാരിക്കാൻ പറ്റുന്നില്ല,സ്വര്‍ഗത്തില്‍ പോയി വന്നപോലുണ്ട്’;ബമ്ബര്‍ ടിക്കറ്റ് വിറ്റ ഏജന്റ്‌

വിറച്ചിട്ട് സംസാരിക്കാൻ പറ്റുന്നില്ല സാറേ’… ഇതായിരുന്നു ഇത്തവണത്തെ തിരുവോണം ബമ്ബറിന്റെ ഒന്നാംസമ്മാനമായ 25കോടി ടിക്കറ്റ് വിറ്റ സുല്‍ത്താൻ ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാഗരാജിന്റെ ആദ്യ പ്രതികരണം.വലിയ സന്തോഷമായെന്നും അദ്ദേഹം പ്രതികരിച്ചു. മൈസൂർ സ്വദേശിയാണ് നാഗരാജ്. ഇദ്ദേഹവും സഹോദരൻ മഞ്ജുനാഥും ചേർന്നാണ് കട നടത്തുന്നത്.ആരാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയതെന്നറിയില്ലെന്ന് നാഗരാജ് പറഞ്ഞു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റത്. എവിടെനിന്നുള്ളയാളാണ് എന്നറിയില്ല. ഉദുമല്‍പേട്ട, ഗൂഡല്ലൂർ, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ളവരെല്ലാം വരുന്ന സ്ഥലമാണ് സുല്‍ത്താൻ ബത്തേരി.

രണ്ടുമാസം മുൻപ് വിൻ വിൻ ലോട്ടറിയിലൂടെ 77 ലക്ഷം സമ്മാനം അടിച്ചിരുന്നു. പതിനഞ്ച് വർഷമായി ലോട്ടറി വില്പന തുടങ്ങിയിട്ട്. അതില്‍ അഞ്ചുവർഷം മുൻപാണ് കടയിട്ടതെന്നും അദ്ദേഹം പറഞ്ഞു. പനമരത്തെ ജിനീഷ് എന്ന ഏജന്റില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് നാഗരാജിന്റെ സഹോദരൻ മഞ്ജുനാഥ് പറഞ്ഞു. ബോർഡില്‍ വെച്ചിരുന്ന ടിക്കറ്റാണ് ഇത്. സ്വർഗത്തിനുള്ളില്‍പ്പോയി പുറത്തുവന്നതുപോലെയുണ്ട്. വലിയ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ് തിരുവോണം ബമ്ബർ ജനങ്ങള്‍ക്ക് മുമ്ബിലെത്തിയത്. 80 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതില്‍ എട്ടരലക്ഷത്തിലധികം ടിക്കറ്റുകള്‍ ബാക്കിയായതിനാല്‍ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകള്‍ വിറ്റിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group