Home Featured രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരം :റിപ്പോർട്ട്‌

രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരം :റിപ്പോർട്ട്‌

ഇന്ത്യൻ വ്യവസായ ഭീമൻ രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവില്‍ രത്തൻ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ഇതിനിടെ രത്തൻ ടാറ്റയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാർത്തകള്‍ വന്നതിനു പിന്നാലെ തനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന അദ്ദേഹത്തിന്റെ പേരില്‍ തിങ്കളാഴ്ച വിശദീകരണ കുറിപ്പിറങ്ങിയിരുന്നു. തനിക്ക് പ്രത്യേകിച്ച്‌ അസുഖമൊന്നും ഇല്ലെന്നും സ്ഥിരം ചെക്ക് അപ്പിനായി എത്തിയതാണ് എന്നുമാണ് രത്തൻ ടാറ്റ ഇതില്‍ വ്യക്തമാക്കിയത്.

ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ കാലിലേക്കുള്ള ഞരമ്ബ് മുറിച്ചു, 10 വയസുകാരന്‍ ദുരിതക്കിടക്കയില്‍; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവെന്ന് പരാതി

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 10 വയസുകാരന്റെ കാലിലേക്കുള്ള ഞരമ്ബ് ഡോക്ടര്‍ അബദ്ധത്തില്‍ മുറിച്ചെന്നാണ് പരാതി.കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശി വി. അശോകന്റെ മകനാണ് ഇതോടെ ദുരിതക്കിടക്കയിലായത്. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താൻ വഹിക്കാമെന്നും ഈ ഡോക്ടര്‍ കുട്ടിയുടെ പിതാവിനെ അറിയിച്ചിരുന്നു.

ആംബുലൻസില്‍ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കണ്ണൂരിലെ ആശുപത്രിച്ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടർ വഹിച്ചു.എന്നാല്‍ ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടർക്ക് 1500 രൂപയും കൈക്കൂലി നല്‍കിയതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.

ഇപ്പോഴും പരസഹായമില്ലാതെ കുട്ടിക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. തുടര്‍ചികിത്സ എങ്ങനെ നടത്തുമെന്ന് അറിയില്ലെന്നും ആശുപത്രിയില്‍ നിന്ന് പോന്നതിന് ശേഷം കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ വിളിച്ചിട്ടില്ലെന്നും അശോകന്‍ പറഞ്ഞു.കുട്ടിക്ക് ഇരിക്കാനും നടക്കാനും കഴിയുന്നില്ല എന്ന് കാണിച്ച്‌ ഡിഎംഒക്ക് പരാതി നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group